Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിദ്യാഭ്യാസ...

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംഘടന പ്രവർത്തനം അനുവദിക്കാൻ നിയമനിർമാണം നടത്തണമെന്ന്​ ശിപാർശ

text_fields
bookmark_border
തിരുവനന്തപുരം: സ്വാശ്രയ കോളജുകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും അധ്യാപകേതര ജീവനക്കാർക്കും സംഘടന പ്രവർത്തനം അനുവദിക്കാൻ കഴിയുംവിധം നിയമനിർമാണം നടത്തണമെന്ന് ശിപാർശ. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് കെ.കെ. ദിനേശൻ കമ്മിറ്റി മൂന്നു മാസം മുമ്പ് സമർപ്പിച്ച റിപ്പോർട്ട് മന്ത്രിസഭ തത്ത്വത്തിൽ അംഗീകരിച്ചു. റിപ്പോർട്ടിലെ ശിപാർശകൾ *എല്ലാവർക്കും സമാധാനപരമായി യോഗംചേരാൻ അവകാശമുണ്ട് *വിദ്യാർഥികൾക്ക് ആയുധങ്ങളില്ലാതെ ഒത്തുചേരാനും സംഘടന രൂപവത്കരണത്തിനുമുള്ള സാധുത പരിശോധിക്കണം *സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജുകളെ ഘട്ടംഘട്ടമായി പൂർണ സർക്കാർ സ്ഥാപനങ്ങളാക്കണം *സംയോജനം സംബന്ധിച്ച നിബന്ധനകൾ സൃഷ്ടിക്കാൻ സർക്കാറിന് അധികാരമുണ്ടാകും *യോഗ്യതയുള്ള ജീവനക്കാർക്ക് സർക്കാർ എയ്ഡഡ്--സ്വകാര്യ കോളജുകളിലെ തുല്യജോലി ചെയ്യുന്ന ജീവനക്കാരുടെ വേതനം നൽകണം * ജോലി ഭാരം, യോഗ്യത, വേതന സ്കെയിൽ, അലവൻസുകൾ, അവധി, പെരുമാറ്റം എന്നിവയെക്കുറിച്ച് വ്യക്തമായ നിയമം വേണം * കെ.എസ്.ആർ മൂന്നാംഭാഗത്ത് പറയുന്ന വിരമിക്കൽ ആനുകൂല്യങ്ങൾ നൽകണമെന്നില്ല. എന്നാൽ, നിയമങ്ങൾ അനുസരിച്ച് ശമ്പളവും മാനുഷിക സേവന സാഹചര്യവും ഒരുക്കണം *നഴ്സിങ് മേഖലയിൽ ആരോഗ്യവിഭാഗവും കേരള ആരോഗ്യ സർവകലാശാലയും പ്രത്യേകശ്രദ്ധ പതിപ്പിക്കണം *പ്ലസ് ടുവിന് ശേഷം ബി.എ അല്ലെങ്കിൽ ബി.എസ്സിയും ബി.എഡും നാലു വർഷംകൊണ്ട് ഒരുമിച്ച് നേടാവുന്ന കോഴ്സ് ആരംഭിക്കണം *സർക്കാറിന് ആവശ്യമെന്ന് തോന്നുന്ന പക്ഷം പ്രത്യേകസമിതി രൂപവത്കരിച്ച് മെഡിക്കൽ- എൻജിനീയറിങ് ഒഴികെയുള്ള പ്രഫഷനൽ കോഴ്സുകളുടെയും അല്ലാത്തവയുടെയും പ്രവേശനം നിയന്ത്രിക്കാം, ട്യൂഷൻ ഫീസ് നിശ്ചയിക്കാം *ഇതിനായി പ്രത്യേക നിയമനിർമാണമോ നിയമ ഭേദഗതിയോ കൊണ്ടുവരാം *മാനേജ്മ​െൻറും വിദ്യാർഥികളും തമ്മിെല പ്രശ്നങ്ങൾ പരിഹരിക്കാൻ ജില്ല-സംസ്ഥാന തലങ്ങളിൽ ഓംബുഡ്സ്മാൻ രൂപവത്കരിക്കാൻ നിയമഭേദഗതി വേണം *വിദ്യാർഥി സംഘടന പ്രതിനിധികളുടെ തെരഞ്ഞെടുപ്പ് ലിങ്ദോ കമ്മിറ്റി റിപ്പോർട്ടിനും സുപ്രീംകോടതി വരുത്തിയ മാറ്റങ്ങൾക്കും അനുസരിച്ച് നടത്തണം *വൈസ് ചാൻസലർമാരുടെ സമിതിയുടെ ശിപാർശ അനുസരിച്ച് ഇേൻറണൽ അസസ്മ​െൻറ് സംവിധാനം നിയന്ത്രിക്കണം *ഇേൻറണലിൽ നിഷ്കർഷിക്കുന്ന മിനിമം സ്കോർ എടുത്തുകളയണം *ഇേൻറണലും അവസാനപരീക്ഷകളും കൂട്ടിച്ചേർത്ത് മിനിമം മാർക്ക് നിഷ്കർഷിക്കാം *േപ്രാസ്പെക്ടസിലും വെബ്പോർട്ടലിലും അപേക്ഷ ക്ഷണിക്കുമ്പോൾ കോളജി​െൻറ വിലാസം വ്യക്തമാക്കണം *സ്വാശ്രയ കോളജുകളിൽ പി.ടി.എ നിർബന്ധമാക്കണം *എയ്ഡഡ് മാനേജ്മ​െൻറുകളേക്കാൾ ഉയർന്ന അഫിലിയേഷൻ ഫീസും അഡ്മിനിസ്േട്രഷൻ ഫീസും സ്വാശ്രയ മാനേജ്മ​െൻറുകളിൽനിന്ന് സർവകലാശാലകൾ ഈടാക്കരുത് *സ്വാശ്രയ കോളജുകളെ സർക്കാർ, എയ്ഡഡ് കോളജുകൾക്ക് തുല്യമായി കണക്കാക്കി േപ്രാപർട്ടി ടാക്സ്, വൈദ്യുതി ചാർജ് എന്നിവയിലെ ആനുകൂല്യങ്ങൾ നൽകണം *ഇതിനായി സ്റ്റാറ്റ്യൂട്ടറി വകുപ്പുകൾ ഉൾപ്പെടുത്തണം *വിദ്യാർഥികളിൽനിന്ന് സെമസ്റ്റർ ഫീസ് മുൻകൂറായി വാങ്ങുന്ന പ്രവണത നിയമംവഴി നിരോധിക്കണം *പാതിവഴിയിൽ പഠനം മുടങ്ങുന്ന കുട്ടികളിൽനിന്ന് എല്ലാ സെമസ്റ്ററുകളിലെയും ട്യൂഷൻ ഫീസ് വാങ്ങരുത് *ഒറിജിനൽ സർട്ടിഫിക്കറ്റ് പിടിച്ചുവെക്കുന്ന രീതി അനുവദിക്കരുത്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story