Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസി.പി.​െഎയിൽനിന്ന്​...

സി.പി.​െഎയിൽനിന്ന്​ സി.പി.എമ്മിൽ ചേർന്നവർക്ക്​ സ്വീകരണം

text_fields
bookmark_border
നെടുമങ്ങാട്: സി.പി.ഐയില്‍നിന്ന് രാജിെവച്ചെത്തിയ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും വരവേൽപ് നല്‍കി. ആനാട് ബാങ്ക് ജങ്ഷനില്‍ നടന്ന യോഗത്തില്‍ നെടുമങ്ങാട് നഗരസഭ ചെയര്‍മാനും സി.പി.എം ഏരിയ സെക്രട്ടറി ആർ. ജയദേവനും ചേർന്ന് നേതാക്കളെയും പ്രവര്‍ത്തകരെയും സ്വീകരിച്ചു. ടി. പത്മകുമാര്‍ അധ്യക്ഷത വഹിച്ചു. ചെറ്റച്ചല്‍ സഹദേവന്‍ ഉദ്ഘാടനം ചെയ്തു. ആനാട് ഷജീര്‍ സ്വാഗതം പറഞ്ഞു. കെ. രാജേന്ദ്രൻ, പി. ഹരികേശന്‍ നായർ, മന്നൂര്‍ക്കോണം രാജേന്ദ്രൻ, എം. രാമചന്ദ്രന്‍ നായർ, എം. ഗിരീഷ് കുമാർ, മൂഴി രാജേഷ്, ഷൈജുകുമാർ, ആര്‍. ബാബു എന്നിവര്‍ സംസാരിച്ചു. സി.പി.ഐ പ്രാദേശികനേതാക്കളായ കെ. കൃഷ്ണന്‍ നായർ, വടക്കേക്കോണം ബാബു, ടി. പ്രദീപ് കുമാർ, സുധാകരന്‍ തുടങ്ങിയവരാണ് സി.പി.ഐ അംഗത്വത്തില്‍നിന്ന് രാജിെവച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story