Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമാധ്യമങ്ങൾക്ക്​ മേൽ...

മാധ്യമങ്ങൾക്ക്​ മേൽ ഭയത്തി​െൻറ അന്തരീക്ഷം സൃഷ്​ടിക്കപ്പെടുന്നു ^ആർ.എസ്​. ബാബ​ു

text_fields
bookmark_border
മാധ്യമങ്ങൾക്ക് മേൽ ഭയത്തി​െൻറ അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു -ആർ.എസ്. ബാബു കൊല്ലം: അടിയന്തരാവസ്ഥയുടെ കാലമല്ലെങ്കിലും രാജ്യത്ത് മാധ്യമങ്ങൾക്കുമേൽ ഭയത്തി​െൻറ അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയാണെന്ന് കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു. കേന്ദ്രസർക്കാറി​െൻറ ഹിന്ദുത്വ അജണ്ടക്ക് സഹായകമായ നിലപാടിലേക്ക് ദേശീയതലത്തിൽ മുഖ്യാധാരാ മാധ്യമങ്ങൾ മാറുന്നു. സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ദക്ഷിണേന്ത്യൻ സാംസ്കാരികോത്സവത്തി​െൻറ ഭാഗമായ മാധ്യമ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങൾ വീണ്ടുവിചാരത്തിന് തയറാവേണ്ടതുണ്ട്. നിലവിലെ പ്രവർത്തനശൈലിയിൽ മാറ്റം വേണമെന്ന അഭിപ്രായങ്ങൾ പല കോണുകളിൽനിന്ന് ഉയരുന്നത് ഗൗരവത്തോടെ കാണണം. പഞ്ചാബ് നാഷനൽ ബാങ്കിലെ തട്ടിപ്പ് പോലുള്ള സംഭവങ്ങൾ ഇതിനുമുമ്പ് തന്നെ കണ്ടെത്തി പുറത്തുെകാണ്ടുവരാൻ മാധ്യമങ്ങൾക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വനിത മാധ്യമപ്രവർത്തകർ വലിയ വെല്ലുവിളി നേരിടുകയാണെന്ന് മാധ്യമപ്രവർത്തക എം.എസ്. ശ്രീകല പറഞ്ഞു. വെല്ലുവിളിയും അപകീർത്തിപ്പെടുത്തലുമടക്കം വനിത മാധ്യമപ്രവർത്തകർ കൂടുതലായി നേരിടേണ്ടിവരുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. മാധ്യമപ്രവർത്തകരായ മനോജ് കടമ്പാട്, എസ്. രാധാകൃഷ്ണൻ, ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. അപ്പുക്കുട്ടൻ, ചവറ കെ.എസ്. പിള്ള, പി.കെ. ഗോപൻ, ഡി. സുകേശൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story