Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2018 10:56 AM IST Updated On
date_range 19 Feb 2018 10:56 AM ISTനഗരത്തിൽ അനധികൃത പരസ്യബോർഡുകൾ വ്യാപകം; നിസ്സംഗതയോടെ നഗരസഭ
text_fieldsbookmark_border
നടപ്പാതകൾ കൈയേറിയും റോഡിലെ കാഴ്ച മറച്ചുമൊക്കെയാണ് ഒട്ടുമിക്ക ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത് കൊല്ലം: നഗരത്തിൽ അനധികൃതമായി സ്ഥാപിക്കുന്ന പരസ്യബോർഡുകൾ നീക്കുന്നതിൽ നഗരസഭക്ക് നിസ്സംഗത. ഇതുസംബന്ധിച്ച പരാതികൾ വ്യാപകമായിട്ടും രാഷ്ട്രീയപാർട്ടികളും വിവിധ സംഘടനകളും തോന്നുംപടി ബോർഡുകളും കമാനങ്ങളും സ്ഥാപിക്കുന്നത് അവസാനിക്കുന്നില്ല. നടപ്പാതകൾ കൈയേറിയും റോഡിലെ കാഴ്ച മറച്ചുമൊക്കെ ബോർഡുകൾ സ്ഥാപിക്കുന്നത് അടുത്തിടെയായി വർധിച്ചിട്ടുണ്ട്. കോർപറേഷൻ പരിധിയിൽ ആർക്കും എവിടെയും ഫ്ലക്സ് ബോർഡുകളും കമാനങ്ങളും യേഥഷ്ടം സ്ഥാപിക്കാമെന്ന അവസ്ഥയാണ്. സമ്മേളനങ്ങളുടെയും മറ്റ് പരിപാടികളുടെയുമൊക്കെ കൂറ്റൻ ബോർഡുകളാണ് ദേശീയപാതയോരത്തടക്കം പതിവു കാഴ്ചയാവുന്നത്. ഇവയിൽ പലതും ഗതാഗതതടസ്സവുമുണ്ടാക്കുന്നു. ഡിവൈഡറുകൾ, നടപ്പാതകൾ എന്നിവയൊക്കെ കൈയടക്കി ബോർഡുകൾ സ്ഥാപിക്കുന്നത് തടയാൻ നഗരസഭക്കൊപ്പം പൊതുമരാമത്ത്, ദേശീയപാത വിഭാഗങ്ങൾക്കുമെല്ലാം അധികാരമുണ്ടെങ്കിലും ഉദ്യോഗസ്ഥർ കണ്ടില്ലെന്ന് നടിക്കുകയാണ്. വൈദ്യുതി പോസ്റ്റുകളിൽ സ്ഥാപിക്കുന്ന ബോർഡുകളുടെ എണ്ണവും വർധിക്കുകയാണ്. സമ്മേളനങ്ങളുടെ പ്രചാരണാർഥമുള്ള ബോർഡുകൾ പരിപാടി കഴിഞ്ഞ് നാളേറെയായാലും നീക്കാൻ സംഘാടകർ തയാറാവാറില്ല. നഗരസഭയുടെ അനുമതിയില്ലാതെ പൊതുസ്ഥലം കൈയേറി ബോർഡുകളും കമാനങ്ങളും സ്ഥാപിക്കുന്നതിനെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story