Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2018 10:56 AM IST Updated On
date_range 19 Feb 2018 10:56 AM ISTകുപ്രസിദ്ധ മോഷ്ടാവ് ജഹാംഗീർ പിടിയിൽ ----------------------------------------------------------
text_fieldsbookmark_border
കൊട്ടാരക്കര: സംസ്ഥാനത്തെ വിവിധയിടങ്ങളിലായി നിരവധി മോഷണ, പോക്കറ്റടി കേസുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ആറ്റിങ്ങൽ തൊട്ടിൽ കല്ലിൽ ചരുവിള വീട്ടിൽ ജഹാംഗീറിനെ (57) കൊട്ടാരക്കര പൊലീസ് പിടികൂടി. ശനിയാഴ്ച അർധരാത്രിയിൽ കൊട്ടാരക്കര പുലമൺ ജങ്ഷനിൽ സംശയകരമായ രീതിയിൽ കണ്ട ഇയാളെ പൊലീസ് പിടികൂടി ചോദ്യംചെയ്തപ്പോഴാണ് ജഹാംഗീറാണ് ഇയാളെന്ന് തിരിച്ചറിഞ്ഞത്. തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ െപാലീസ് സ്റ്റേഷനുകളിലെ മോഷണക്കേസുകളിലെ പ്രതിയാണ് ഇയാൾ. കാക്കനാട് സബ് ജയിലിൽനിന്ന് ആറുമാസം മുമ്പ് ശിക്ഷകഴിഞ്ഞ് ഇറങ്ങിയ ഇയാൾ മോഷണം തുടരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊട്ടാരക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൊട്ടാരക്കര എസ്.ഐ സി.കെ. മനോജ്, എസ്.ഐ മണിയൻപിള്ള, എ.എസ്.ഐമാരായ രാധാകൃഷ്ണൻ, അജയകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story