Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2018 11:08 AM IST Updated On
date_range 18 Feb 2018 11:08 AM ISTകൊല്ലത്ത് െക.യു.ആർ.ടി.സി എ.സി ബസുകൾ കട്ടപ്പുറത്ത്
text_fieldsbookmark_border
കൊല്ലം: സ്വകാര്യ ബസ് സമരത്തിെൻറ പശ്ചാത്തലത്തിൽ പരമാവധി സർവിസുകൾ നടത്താൻ കെ.എസ്.ആർ.ടി.സി മാനേജ്മെൻറ് നിർദേശിച്ചെങ്കിലും കൊല്ലത്ത് എ.സി ബസുകൾ ഇപ്പോഴും കട്ടപ്പുറത്ത്. കൊല്ലം ഡിപ്പോയിൽ കെ.യു.ആർ.ടി.സിയുടെ 13 എ.സി േലാഫ്ലോർ ബസുകളുള്ളതിൽ ആറെണ്ണം മാത്രമാണ് സ്ഥിരമായി സർവിസ് നടത്തുന്നത്. ഏഴ് ബസുകൾ ഒാടിക്കാനാവാത്ത സ്ഥിതിയാണ്. സ്പെയർപാർട്സിെൻറ അപര്യാപ്തതയടക്കമുള്ള പ്രശ്നങ്ങളാണ് കൃത്യമായി സർവിസ് നടത്തുന്നതിന് തടസ്സമാവുന്നത്. ഡിപ്പോ അധികൃതർ ഇക്കാര്യം കെ.യു.ആർ.ടി.സി ആസ്ഥാനത്ത് അറിയിച്ചിട്ടുണ്ടെങ്കിലും പ്രശ്നം പരിഹരിക്കാനായിട്ടില്ല. പ്രതിദിനം ഒാരോ സർവിസിനും 25,000 രൂപയോളം വരുമാനം ലഭിക്കുന്നതാണ്. തിരുവനന്തപുരം, പുനലൂർ, പത്തനാപുരം അടക്കമുള്ള റൂട്ടുകളിെല സർവിസുകളാണ് ഇത്തരത്തിൽ മുടങ്ങുന്നത്. സ്വകാര്യ ബസ് പണിമുടക്കിെനത്തുടർന്ന് എല്ലാ ഡിപ്പോകളിലും ഭൂരിഭാഗം ബസുകളും അറ്റകുറ്റപ്പണി നടത്തി നിരത്തിലിറക്കിയിരുന്നു. ഒാർഡിനറി, ഫാസ്റ്റ് പാസഞ്ചർ ബസുകൾ ഇത്തരത്തിൽ സർവിസിനായി പ്രായോജനപ്പെടുത്തി. സ്വകാര്യ ബസുകളുടെ കുത്തകയായ റൂട്ടുകളിലടക്കം മെച്ചപ്പെട്ട വരുമാനവും നേടാനായി. എന്നാൽ, േലാഫ്ലോർ ബസുകൾകൂടി പൂർണമായി നിരത്തിലിറക്കാനായിരുന്നുെവങ്കിൽ വരുമാനത്തിലെ വർധനക്കൊപ്പം യാത്രാക്ലേശം പരിഹരിക്കുന്നതിനും ഒരുപരിധിവരെ സഹായകമാവുമായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story