Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2018 11:08 AM IST Updated On
date_range 18 Feb 2018 11:08 AM ISTപരിണാമസിദ്ധാന്തം അശാസ്ത്രീയമാണെന്ന വാദം തെറ്റ് ^പ്രഫ. വിദ്യാനന്ദ്
text_fieldsbookmark_border
പരിണാമസിദ്ധാന്തം അശാസ്ത്രീയമാണെന്ന വാദം തെറ്റ് -പ്രഫ. വിദ്യാനന്ദ് തിരുവനന്തപുരം: ഡാർവിെൻറ പരിണാമസിദ്ധാന്തം അശാസ്ത്രീയമാണെന്ന വാദം പൂർണമായും തെറ്റാണെന്നും ജീവശാസ്ത്രരംഗത്ത് പിന്നീടുണ്ടായ അറിവുകൾ പരിണാമസിദ്ധാന്തത്തെ സാധൂകരിക്കുന്നവയാണെന്നും പ്രമുഖ ശാസ്ത്രനും ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ മുൻ പ്രഫസർ വിദ്യാനന്ദ് നഞ്ചുണ്ടയ്യ. ഡാർവിൻ വാരാചരണത്തിെൻററ ഭാഗമായി േബ്രക് ത്രൂ സയൻസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പ്രിയദർശിനി പ്ലാനറ്റേറിയത്തിൽ ജൈവപദാർഥത്തിെൻറ പരിണാമം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജൈവപദാർഥത്തിൽ നിഗൂഢതയൊന്നുമില്ലെന്നും വസ്തുനിഷ്ഠ നിയമങ്ങളുടെ അടിസ്ഥാനത്തിൽ ജൈവലോകത്തെയും മനസ്സിലാക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാവിലെ കോളജ് വിദ്യാർഥികൾക്കായി നടത്തിയ സെമിനാറിലും അദ്ദേഹം സംസാരിച്ചു. കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയവും േബ്രക് ത്രൂ സയൻസ് സൊസൈറ്റിയും സംയുക്തമായി നടത്തിയ സെമിനാർ പ്ലാനറ്റേറിയം ഡയറക്ടർ അരുൾ ജെറാൾഡ് പ്രകാശ് ഉദ്ഘാടനം ചെയ്തു. േബ്രക് ത്രൂ സയൻസ് സൊസൈറ്റി സംസ്ഥാന പ്രസിഡൻറ് ജി.എസ്. പത്മകുമാർ, ഡോ.പി.പി. രാജീവൻ, ഷാജി ആൽബർട്ട് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story