Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2018 11:05 AM IST Updated On
date_range 18 Feb 2018 11:05 AM ISTമത്സ്യബന്ധന മേഖലയിലെ പണിമുടക്ക് തുടരുന്നു
text_fieldsbookmark_border
22ന് സെക്രേട്ടറിയറ്റ് മാർച്ച് നടത്തുമെന്ന് ബോട്ടുടമകൾ കാവനാട്: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ മത്സ്യബന്ധന വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച് . ശനിയാഴ്ചയും യന്ത്രവത്കൃത ബോട്ടുകളൊന്നും കടലിൽപോയില്ല. പണിമുടക്കിെൻറ ഭാഗമായി 22ന് രാവിലെ 11ന് സെക്രേട്ടറിയറ്റ് മാർച്ചും ധർണയും നടത്താൻ തീരുമാനിച്ചതായി ഓൾ കേരള ഫിഷിങ് ബോട്ട് ഓപറേറ്റേഴ്സ് അസോ. സംസ്ഥാന പ്രസിഡൻറ് പീറ്റർ മത്യാസ് അറിയിച്ചു. തമിഴ്നാട്ടിലെ കുളച്ചൽ മുതൽ കണ്ണൂർ അഴീക്കൽ വരെയുള്ള ബോട്ടുടമകളും മത്സ്യത്തൊഴിലാളികളും അനുബന്ധ ജോലിക്കാരും മാർച്ചിലും ധർണയിലും പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഹാർബറുകൾ ഉപരോധിക്കൽ അടക്കം സമരപരിപാടികളെക്കുറിച്ചും ആലോചനയുണ്ട്. അതേസമയം, ബോട്ട് പണിമുടക്കിനെ തുടർന്ന് മീൻ വരവ് കുറഞ്ഞതിനാൽ മത്സ്യങ്ങൾക്ക് വില കൂടിയതായും സമരക്കാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story