Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകണ്ണൂരിലെ യൂത്ത്‌...

കണ്ണൂരിലെ യൂത്ത്‌ കോണ്‍ഗ്രസ് പ്രവര്‍ത്തക​െൻറ കൊലപാതകം ഒറ്റപ്പെട്ട സംഭവം ^കോടിയേരി

text_fields
bookmark_border
കണ്ണൂരിലെ യൂത്ത്‌ കോണ്‍ഗ്രസ് പ്രവര്‍ത്തക​െൻറ കൊലപാതകം ഒറ്റപ്പെട്ട സംഭവം -കോടിയേരി ഓച്ചിറ: കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക​െൻറ കൊലപാതകം അപലപനീയമാെണന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഓച്ചിറയില്‍ സംഘടിപ്പിച്ച എന്‍. ശ്രീധരന്‍ അനുസ്മരണവും സംസ്ഥാന സമ്മേളന ദീപശിഖ പ്രയാണത്തി​െൻറ വരവേല്‍പ് സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഒരു സഹായവും പാര്‍ട്ടിയില്‍നിന്ന് ലഭിക്കില്ല. അതുകൊണ്ട് സി.പി.എം പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്ത് കൊലപാതകമോ അക്രമപ്രവര്‍ത്തനങ്ങളോ പാടില്ല. കണ്ണൂരില്‍ നടന്നത് ഒറ്റപ്പെട്ട സംഭവമാണ്. ഈ സംഭവത്തെ ഉയര്‍ത്തിക്കാട്ടി സി.പി.എം കൊലപാതക പാര്‍ട്ടിയാെണന്ന് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നത് ബി.ജെ.പിയെ സഹായിക്കാനാണ്. യൂത്ത് കോണ്‍ഗ്രസിനെയും കെ.എസ്.യുവിനെയും ഇളക്കിവിട്ട് നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. 577 സി.പി.എം പ്രവര്‍ത്തകരാണ് കേരളത്തില്‍ ഇതുവരെ കൊലചെയ്യപ്പെട്ടിട്ടുള്ളതെന്നും കോടിയേരി ചൂണ്ടിക്കാട്ടി. പി.ബി. സത്യദേവന്‍ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story