Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2018 11:11 AM IST Updated On
date_range 17 Feb 2018 11:11 AM ISTശിശുസംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ജനനസർട്ടിഫിക്കറ്റിന് മാർഗരേഖ വേണമെന്ന് ബാലാവകാശ സംരക്ഷണ കമീഷൻ
text_fieldsbookmark_border
തിരുവനന്തപുരം: ശിശുസംരക്ഷണ സ്ഥാപനങ്ങളിൽ എത്തിപ്പെടുന്ന കുട്ടികൾക്ക് ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കുന്നതിന് വ്യക്തമായ മാർഗരേഖ തയാറാക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ സർക്കാറിന് നിർദേശംനൽകി. പല കുട്ടികളുടെയും ജനനതീയതിയും മാതാപിതാക്കളെപ്പറ്റിയുള്ള വിവരങ്ങളും ലഭ്യമല്ലാത്തതിനാൽ 18 വയസ്സിനുമേൽ അവർക്ക് കായിക-സൈനിക മേഖലകളിൽ ജോലിക്ക് പ്രയാസം നേരിടുന്നുണ്ട്. പാസ്പോർട്ട് എടുക്കുന്നതിനും മുഖ്യമായ അനുബന്ധ രേഖകൾ തയാറാക്കുന്നതിനും സാധിക്കുന്നുമില്ല. ഇക്കാര്യം പരിഹരിക്കുന്നതു സംബന്ധിച്ച് കോഴിക്കോട് ഫ്രീബേഡ്സ് കോഓഡിനേറ്റർ നൽകിയ പരാതിയിന്മേലാണ് കമീഷെൻറ ഉത്തരവ്. മാർഗരേഖ ബാലനീതി നിയമത്തിെൻറ പരിധിയിൽ വരുന്ന എല്ലാ സ്ഥാപനങ്ങളെയും അറിയിക്കുന്നതിന് കമീഷൻ സാമൂഹിക നീതി വകുപ്പിനെ ചുമതലപ്പെടുത്തി. സ്കൂളിൽ കുട്ടികളുടെ സംരക്ഷണച്ചുമതല അധികൃതർക്കെന്ന് ഡി.പി.ഐ തിരുവനന്തപുരം: കുട്ടികൾ സ്കൂളിൽ ആയിരിക്കുമ്പോൾ അവരുടെ ഉത്തരവാദിത്തം സ്കൂൾ അധികൃതർക്ക് ആയിരിക്കുമെന്ന് വ്യക്തമാക്കി പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവായി. ഏതെങ്കിലും കാരണവശാൽ കുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകരെ ഏൽപിക്കുകയാണെങ്കിൽ കുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിക്കണം. ഇത്തരം സാഹചര്യങ്ങളിൽ ഉത്തരവാദിത്തമുള്ളവർ കുട്ടിയെ അനുഗമിക്കണം. സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷെൻറ ഉത്തരവിെൻറ അടിസ്ഥാനത്തിലാണ് നടപടി. കുട്ടികളുടെ സ്വകാര്യതയും പരിചരണവും സ്കൂൾ അധികൃതർ ഉറപ്പാക്കേണ്ടതാണെന്നും ഉത്തരവിൽ വ്യക്തമാക്കി. ഇതു സംബന്ധിച്ച് സ്കൂൾ ഹെഡ്മാസ്റ്റർമാർക്കും വിദ്യാഭ്യാസ ഓഫിസർമാർക്കും അറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story