Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2018 11:08 AM IST Updated On
date_range 17 Feb 2018 11:08 AM ISTആരോഗ്യരംഗത്തെ ചൂഷണങ്ങൾ കുടുംബം തകർക്കുന്നു ^മന്ത്രി സുധാകരൻ
text_fieldsbookmark_border
ആരോഗ്യരംഗത്തെ ചൂഷണങ്ങൾ കുടുംബം തകർക്കുന്നു -മന്ത്രി സുധാകരൻ * മരിച്ചാലും വെൻറിലേറ്ററിൽ കിടത്തി പണം വാങ്ങുന്ന ആശുപത്രികളുണ്ട് കൊട്ടിയം: ആരോഗ്യരംഗത്തെ ചൂഷണങ്ങൾ കുടുംബങ്ങളെ സാമ്പത്തികമായി തകർക്കുകയാണെന്ന് മന്ത്രി ജി. സുധാകരൻ. എൻ.എസ് സഹകരണ ആശുപത്രിയുടെ 12ാം വാർഷികാഘോഷ ഭാഗമായി സംഘടിപ്പിച്ച സഹകരണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മരിച്ചാലും വെൻറിലേറ്ററിൽ കിടത്തി പണം വാങ്ങുന്ന ആശുപത്രികൾ സംസ്ഥാനത്തുണ്ട്. ഭൂമി വിറ്റുവരെ ചികിത്സ ചെലവ് നൽകേണ്ടിവരുന്നതാണ് കുടുംബങ്ങളുടെ തകർച്ചക്ക് കാരണമാകുന്നത്. കേരളത്തിലെ സ്വകാര്യ ചികിത്സ മേഖലയെ ചർച്ചവിഷയമാക്കേണ്ടതുണ്ട്. പണത്തിനുവേണ്ടി ആവശ്യമില്ലാത്ത മരുന്നുകൾ കുത്തിവെക്കുന്ന സ്ഥിതി നിലനിൽക്കുന്നു. ഇത് പുതിയ രോഗങ്ങൾക്ക് കാരണമാകുന്നു. ആരോഗ്യമേഖലയെ സാധാരണക്കാരുടേതാക്കി മാറ്റണം. സർക്കാർ മെഡിക്കൽ കോളജുകളിൽ എല്ലാതരം ചികിത്സകളും ഉണ്ടാകണം. മനഃസാക്ഷിയോടെയാണോ തങ്ങൾ പ്രവർത്തിക്കുന്നതെന്ന് ഡോക്ടർമാർ ചർച്ച ചെയ്യേണ്ടതുണ്ട്. ഡോക്ടർമാർ സ്വകാര്യ ചികിത്സ നടത്തുന്നതിനോട് എതിർപ്പില്ല. എന്നാൽ, ബാക്കി സമയം ആശുപത്രിയിൽ ഇരിക്കാൻ അവർ തയാറാകണം. ചികിത്സയുടെ സാമൂഹികധർമം മനസ്സിലാക്കി പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടണം. എൻ.എസ് സഹകരണ ആശുപത്രിയും പെരിന്തൽമണ്ണയിലെ ഇ.എം.എസ് ആശുപത്രിയും മികച്ച സേവമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രി പ്രസിഡൻറ് പി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. എം. ഗംഗാധക്കുറുപ്പ് വിഷയാവതരണം നടത്തി. മുൻ മന്ത്രി സി.വി. പത്മരാജൻ, സി.പി.ഐ ജില്ല സെക്രട്ടറി എൻ. അനിരുദ്ധൻ, ഉമയനല്ലൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് എസ്. ഫത്തഹുദ്ദീൻ, സഹകരണ സംഘം ജോയൻറ് രജിസ്ട്രാർ എ.എസ്. ഷീബാബീവി, സഹകരണ സംഘം ജോയൻറ് ഡയറക്ടർ പ്രസന്നകുമാരി, സൂസൻ കോടി, എൻ.എസ് ആശുപത്രി വൈസ് പ്രസിഡൻറ് എ. മാധവൻപിള്ള, സെക്രട്ടറി ഇൻചാർജ് പി. ഷിബു എന്നിവർ സംസാരിച്ചു. ആശുപത്രി ഡയറക്ടർ പി.കെ. ഷിബു സ്വാഗതവും കെ. ഓമനക്കുട്ടൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story