Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2018 11:08 AM IST Updated On
date_range 17 Feb 2018 11:08 AM ISTബി.ജെ.പിക്കെതിരെ ഇടതുജനാധിപത്യ മതേതര ബദൽ രൂപപ്പെടും – ഡോ. വർഗീസ് ജോർജ്
text_fieldsbookmark_border
കൊല്ലം: ബി.ജെ.പി നേതൃത്വം നൽകുന്ന കേന്ദ്ര ഗവൺമെൻറിെൻറ ജനവിരുദ്ധ നടപടികൾക്കും വർഗീയ നയങ്ങൾക്കുമെതിരെ ഇടതു ജനാധിപത്യ മതേതര പ്രസ്ഥാനങ്ങളുടെ യോജിച്ച ബദൽ രൂപപ്പെടുമെന്ന് ജനതാദൾ- യു (ശരദ് യാദവ് വിഭാഗം) ദേശീയ ജനറൽ സെക്രട്ടറി ഡോ.വർഗീസ് ജോർജ്. ഈ ദേശീയ ബദലിന് സോഷ്യലിസ്റ്റ് പ്രസ്ഥാനം നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് കായിക്കര നജീബിെൻറ അധ്യക്ഷതയിൽ കൂടിയ ജില്ല കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ മന്ത്രിയും ജനതാദൾ (യു) സംസ്ഥാന ജനറൽ സെക്രട്ടറിയുമായ വി. സുരേന്ദ്രൻ പിള്ള, സംസ്ഥാന സെക്രട്ടറിമാരായ റൂഫസ് ഡാനിയൽ, ഷെബീർ മാറ്റാപ്പള്ളി, കിസാൻ ജനത സംസ്ഥാന പ്രസിഡൻറ് അയത്തിൽ അപ്പുക്കുട്ടൻ, തുടങ്ങിയവർ സംസാരിച്ചു. ജനതാദൾ (യു) സംസ്ഥാന കൗൺസിലംഗമായി തെരഞ്ഞെടുക്കപ്പെട്ട ജി. ആനന്ദരാജൻ പിള്ളയെ യോഗം അനുമോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story