Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിദ്യാർഥിനിയുടെ...

വിദ്യാർഥിനിയുടെ ആത്മഹത്യശ്രമം; യുവാവ് അറസ്​റ്റില്‍

text_fields
bookmark_border
കിളികൊല്ലൂര്‍: സ്കൂള്‍ കെട്ടിടത്തില്‍നിന്ന് ചാടി പ്ലസ് വണ്‍ വിദ്യാർഥിനി ആത്മഹത്യശ്രമം നടത്തിയ സംഭവത്തില്‍ യുവാവിനെ കിളികൊല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊറ്റങ്കര പേരൂര്‍ സ്വദേശി നിജിനാണ് (20) അറസ്റ്റിലായത്. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍പോയ നിജിനെ പൊലീസ് അന്വേഷിച്ചുവരികയായിരുന്നു. ഇതിനിടെ കോടതിയില്‍ കീഴടങ്ങാനെത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത പ്രതിയെ കൂടുതല്‍ ചോദ്യംചെയ്യലിനായി വീണ്ടും കസ്റ്റഡിയില്‍ വാങ്ങുമെന്ന് കിളികൊല്ലൂര്‍ എസ്.ഐ വിനോദ് ചന്ദ്രന്‍ പറഞ്ഞു. സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് ലൈംഗികചൂഷണം നടത്തുന്ന യുവാവ് അറസ്റ്റിൽ * ഭർത്താവ് വിദേശത്തുള്ള യുവതികളെയാണ് ഇയാൾ തട്ടിപ്പിനിരയാക്കിയിരുന്നത് പാരിപ്പള്ളി: സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് പണം തട്ടുകയും ലൈഗികചൂഷണം നടത്തുകയും ചെയ്യുന്ന യുവാവ് അറസ്റ്റിൽ. അയിരൂർ കെടാകുളം കല്ലുവിള വീട്ടിൽ ബിനു ഹരിദാസിനെയാണ് (32) പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഭർത്താക്കന്മാർ വിദേശത്തുള്ള സ്ത്രീകളെയാണ് ഇയാൾ തട്ടിപ്പിനിരയാക്കിയത്. കാറും ഒാട്ടോയും സ്വന്തമായുള്ള ഇയാൾ സ്ത്രീകളെ കുറഞ്ഞ െചലവിൽ സവാരിക്ക് കൊണ്ടുപോവുകയും കടകളിൽപോയി വീട്ടുസാധനങ്ങൾ വാങ്ങിക്കൊണ്ടുവന്ന് നൽകിയുമാണ് ചങ്ങാത്തം സ്ഥാപിക്കുന്നത്. പൂതക്കുളം ഈന്നിന്മൂട് സ്വദേശിയായ വീട്ടമ്മയുമായി ഇയാൾ ബന്ധം സ്ഥാപിക്കുകയും ഇവരോടൊപ്പം താമസമാക്കുകയും ചെയ്തിരുന്നു. ഇതിനിടെ തന്നെ മറ്റൊരു യുവതിയുമായും ബന്ധം സ്ഥാപിച്ചു. ഭർത്താവ് വിദേശത്തായ ഇവരെ മറ്റാരുമില്ലാത്ത സമയത്ത് വീട്ടിലെത്തി പീഡിപ്പിക്കുയും പീഡനദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയിട്ടുണ്ടെന്ന് ധരിപ്പിക്കുയും ചെയ്തു. ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി നിരവധിതവണ പീഡനം തുടർന്നു. പിന്നീട് വിവാഹ വാഗ്ദാനം നൽകുകയും യുവതിയെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു. ആദ്യ യുവതിയുടെ പരാതിയെത്തുടർന്ന് ഇരുവരെയും പൊലീസ് പിടികൂടി. കേസ് നടന്നുവരവെ കോടതിയിൽനിന്ന് യുവതിയെ മറ്റൊരിടത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയും ഭീഷണിപ്പെടുത്തി ആത്മഹത്യക്കുറിപ്പ് എഴുതിപ്പിക്കുകയും ചെയ്തു. ചതി മനസ്സിലാക്കിയ യുവതി ഇക്കാര്യം കാണിച്ച് പൊലീസിൽ പരാതി നൽകി. തുടർന്നാണ് പ്രതിയെ പിടികൂടിയത്. ബലാത്സംഗം, ചതി, പണംതട്ടിപ്പ് എന്നീ കുറ്റങ്ങളാണ് പ്രതിക്കുമേൽ ചുമത്തിയത്. പരവൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story