Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2018 11:11 AM IST Updated On
date_range 16 Feb 2018 11:11 AM ISTഉപഭോക്താക്കള്‍ക്ക് സംതൃപ്തമായ സേവനം നല്‍കാന്‍ സഹകരണ മേഖലക്കാവണം ^മന്ത്രി
text_fieldsbookmark_border
ഉപഭോക്താക്കള്‍ക്ക് സംതൃപ്തമായ സേവനം നല്‍കാന്‍ സഹകരണ മേഖലക്കാവണം -മന്ത്രി തിരുവനന്തപുരം: ഉപഭോക്താക്കള്‍ക്ക് സംതൃപ്തമായ സേവനം ലഭ്യമാക്കാൻ സഹകരണ മേഖലക്ക് കഴിയണമെന്നും ഇതിനനുസരിച്ചുള്ള മാറ്റം പ്രവര്‍ത്തനത്തിലുണ്ടാവണമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സഹകരണ മേഖലയിലെ പ്രഫഷനലിസത്തെ സംബന്ധിച്ച ശില്‍പശാല തൈക്കാട് െഗസ്റ്റ് ഹൗസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടപാടുകാരുടെ മനസ്സിനെ കീഴടക്കാന്‍ സാധിക്കുന്ന പ്രഫഷനലിസമാണ് സഹകരണ മേഖലക്ക് ആവശ്യം. പ്രഫഷനലിസം എന്നു പറയുമ്പോള്‍ ജീവനക്കാരുടെ പ്രഫഷനലിസം എന്ന് തെറ്റിദ്ധരിക്കാറുണ്ട്. ഭരണസമിതി, സ്ഥാപനത്തിെൻറ പശ്ചാത്തല സൗകര്യം, സാങ്കേതികവിദ്യ എന്നിവയെല്ലാം പ്രഫഷനലാകണം. നിലവില്‍ സഹകരണ ബാങ്കുകളില്‍ ചെറുപ്പക്കാരായ ഇടപാടുകാര്‍ കുറവാണ്. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ഇടപാടുകള്‍ വേഗത്തില്‍ ചെയ്യാനാണ് ചെറുപ്പക്കാര്‍ക്ക് താൽപര്യം. ഇങ്ങനെ ഇടപാട് നടത്തുമ്പോള്‍ വരുന്ന സര്‍വിസ്ചാര്‍ജ് നല്‍കുന്നതിന് അവര്‍ക്ക് മടിയില്ല. ഇങ്ങനെയുള്ള പുതിയ തലമുറക്ക് എല്ലാ സേവനങ്ങളും നല്‍കാന്‍ കഴിയുന്ന തലത്തിലേക്ക് സഹകരണ ബാങ്കുകള്‍ ഉയരേണ്ടതുണ്ട്. സഹകരണ മേഖലയില്‍ തൊഴിലെടുക്കാനെത്തുന്നവര്‍ക്ക് ഇതിനനുസരിച്ചുള്ള വിദ്യാഭ്യാസവും പരിശീലനവും ലഭിച്ചിരിക്കണമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സഹകരണ യൂനിയന്‍ അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി കണ്‍വീനര്‍ കോലിയക്കോട് കൃഷ്ണന്‍നായര്‍ അധ്യക്ഷത വഹിച്ചു. കമ്മിറ്റി അംഗം ബാബുപോൾ, കരകുളം കൃഷ്ണപിള്ള, കെ. ശിവദാസന്‍ നായര്‍, സി.പി. ജോണ്‍, പ്രഫ. ഗബ്രിയേല്‍ സൈമണ്‍ തട്ടിൽ, കെ. ശശികുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story