അരുവിപ്പുറം ശിവപ്രതിഷ്​ഠ വാർഷികം ആഘോഷിച്ചു

05:35 AM
14/02/2018
കരുനാഗപ്പള്ളി: ഗുരുധർമ പ്രചാരണസഭ കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവി​െൻറ അരുവിപ്പുറം ശിവപ്രതിഷ്ഠയുടെ 130-ാം വാർഷികവും ആലുവ അദ്വൈതാശ്രമത്തിൽ സർവമതസമ്മേളനം നടത്തിയതി​െൻറ 86-ാമത് വാർഷികവും മഹാശിവരാത്രി സമ്മേളനവും സംഘടിപ്പിച്ചു. സമ്മേളനം കരുനാഗപ്പള്ളി നഗരസഭ ചെയർപേഴ്സൺ എം. ശോഭന ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സൗത് ഇന്ത്യൻ വിനോദ് അധ്യക്ഷത വഹിച്ചു. ടി.കെ. സുധാകരൻ ഗുരുസന്ദേശം നിർവഹിച്ചു. ലേഖബാബു ചന്ദ്രൻ, ആർ. ഹരീഷ്, എ.കെ. വിജയഭാനു, ബി.എൻ. കനകൻ, വി. ചന്ദ്രാക്ഷൻ, കെ. രവീന്ദ്രൻ, പ്രസന്ന, കെ. സുധാകരൻ, തയ്യിൽ തുളസി, ശിവരാമൻ, കൃഷ്ണൻകുട്ടി, രാജൻ, അമ്പിളി രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. ലേഖനരചന മത്സരം കൊല്ലം: എം. മുകുന്ദ​െൻറ 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' നോവലിനെ അടിസ്ഥാനമാക്കി സ്കൂൾ-കോളജ് തലത്തിൽ ലേഖനരചന മത്സരം സംഘടിപ്പിക്കും. വിജയികൾക്ക് എം. മുകുന്ദൻ സമ്മാനം വിതരണംചെയ്യും. പെങ്കടുക്കാൻ ആഗ്രഹിക്കുന്നവർ കെ.ജി. അജിത്കുമാർ, സെക്രട്ടറി, സൈന്ധവ സാഹിത്യസഭ, പുന്തലത്താഴം, കിളികൊല്ലൂർ പി.ഒ, കൊല്ലം 4 വിലാസത്തിലോ 9847949101, 9496852236 നമ്പറുകളിലോ 15ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.
COMMENTS