കോങ്ങാൽ തീരം ഇടിയുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു

05:35 AM
14/02/2018
പരവൂർ: കോങ്ങാൽ മലപ്പുറം ഭാഗത്ത് തീരം ഇടിഞ്ഞ് കടലിൽ പതിക്കുന്നത് അപകടകരമായ സ്ഥിതിയിലേക്ക് നീങ്ങുന്നു. മൂന്നാഴ്ചമുമ്പ് ഇടിയാൻ തുടങ്ങിയ കരയുടെ മറ്റ് ഭാഗങ്ങൾ കടലിൽ പതിക്കുമെന്ന ആശങ്ക ഏറുകയാണ്. കൂടുതൽ ഭാഗങ്ങളിലേക്ക് വിണ്ടുകീറൽ ബാധിക്കുന്നതാണ് ആശങ്കക്ക് കാരണം. വർഷങ്ങളായി തുടരുന്നതാണ് മണ്ണിടിച്ചിൽ. ഇക്കാര്യം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നതി​െൻറ അടിസ്ഥാനത്തിലാണ് ജി.എസ്. ജയലാൽ എം.എൽ.എ വിഷയം നിയമസഭയിൽ ഉന്നയിച്ചത്. തുടർന്ന്, കടൽഭിത്തി നിർമിച്ച് പ്രദേശത്തെ സുരക്ഷിതമാക്കുന്നതിന് 15 കോടി രൂപ സംസ്ഥാന ബജറ്റിൽ വകയിരുത്തുകയുംചെയ്തു. ഈ പദ്ധതി എത്രയുംവേഗം നടപ്പാക്കണമെന്നാണ് ആവശ്യം. കാലവർഷാരംഭത്തോടെ സ്ഥിതി സങ്കീർണമാകും. നല്ലൊരു മഴ പെയ്താൽതന്നെ വൻദുരന്തത്തിന് വഴിെവക്കുന്ന രീതിയിലാണ് വിള്ളലുകൾ വ്യാപിക്കുന്നത്. ബജറ്റിൽ ഉൾക്കൊള്ളിച്ച പദ്ധതി സമയബന്ധിതമായി പ്രാവർത്തികമാക്കാനുള്ള നടപടി സർക്കാറിൽനിന്ന് ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതിനായി ജനപ്രതിതിധികൾ അടിയന്തര ഇടപെടൽ നടത്തണമെന്നും ആവശ്യമുയരുന്നു. നഗരസഭ ചെയർമാ​െൻറ നേതൃത്വത്തിൽ ബുധനാഴ്ച വകുപ്പുമന്ത്രിയെ കണ്ട് വിവരങ്ങൾ ധരിപ്പിക്കുകയും ചീഫ്സെക്രട്ടറി, മേജർ ഇറിഗേഷൻ വകുപ്പ് ചീഫ് എൻജിനീയർ എന്നിവർക്ക് നിവേദനം നൽകുകയും ചെയ്യും. കോങ്ങാൽ മലപ്പുറം ഭാഗത്ത് അരകിലോമീറ്റർ നീളത്തിലാണ് കടൽഭിത്തി നിർമിക്കേണ്ടത്. ചില്ലക്കൽ ഭാഗത്ത് മത്സ്യബന്ധന തുറക്ക് ഇരുഭാഗത്തുമായി രണ്ട് പുലിമുട്ടുകളും നിർമിക്കണം. എൻ.കെ. േപ്രമചന്ദ്രൻ എം.പി ചൊവ്വാഴ്ച പ്രദേശം സന്ദർശിച്ചു. നാട്ടുകാർ ചൊവ്വാഴ്ച യോഗംചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. പരിഹാരനടപടി വേഗത്തിലാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
COMMENTS