നശിപ്പിക്കാനാകാത്ത സനാതന പ്രകാശമാണ് ഗാന്ധിയന്‍ ദര്‍ശനങ്ങൾ ^പി.ജെ. കുര്യന്‍

05:35 AM
14/02/2018
നശിപ്പിക്കാനാകാത്ത സനാതന പ്രകാശമാണ് ഗാന്ധിയന്‍ ദര്‍ശനങ്ങൾ -പി.ജെ. കുര്യന്‍ കൊല്ലം: ആര് ശ്രമിച്ചാലും നശിപ്പിക്കാനാകാത്ത സനാതന പ്രകാശമാണ് ഗാന്ധിയന്‍ ദര്‍ശനങ്ങളെന്ന് രാജ്യസഭ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യൻ. മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷ​െൻറ സ​െൻറിനല്‍ ഓഫ് പാര്‍ലമ​െൻറ് ഡെമോക്രസി അവാര്‍ഡ് ഗാന്ധിയന്‍ ചൂളൂര്‍ ഭാസ്‌കരന്‍ നായരില്‍നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജിയെ മറക്കുകയും അവഗണിക്കുകയും മാത്രമല്ല, ഗാന്ധി നിന്ദയിലേക്കും ഇന്ന് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു. ഗാന്ധിജിയിലേക്ക് തിരിച്ചുപോവുകയാണ് രാജ്യം നേരിടുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം. അത് നടപ്പാക്കാന്‍ പ്രാഗല്ഭ്യമുള്ള രാഷ്്ട്രീയ നേതൃത്വം ഉണ്ടാകേണ്ടിയിരിക്കുെന്നന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദ്വൈവാര പരിപാടികളുടെ സമാപനവും പി.ജെ. കുര്യന്‍ ഉദ്ഘാടനം ചെയ്തു. 'ഗാന്ധിജി ഇല്ലാത്ത ഭാരതത്തി​െൻറ 70 വര്‍ഷങ്ങൾ' വിഷയത്തില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പ്രഭാഷണം നടത്തി. ഗാന്ധിദര്‍ശന്‍ പരിപാടികളുടെ ഉദ്ഘാടനം എം. മുകേഷ് എം.എൽ.എ നിര്‍വഹിച്ചു. ഫെഡറേഷന്‍ ചെയര്‍മാന്‍ എസ്. പ്രദീപ്കുമാറി​െൻറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചൂളൂര്‍ ഭാസ്‌കരന്‍ നായര്‍, ജി.ആർ. കൃഷ്ണകുമാര്‍, എൻ. സുഗതന്‍, ഫാ. ഒ. തോമസ്, അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. വിവിധ മേഖലകളിലെ മികവിന് ടി.എ. ബാബു ഗുരുക്കൾ, എം.എസ്. ബാലസുബ്രഹ്മണ്യം, കെ. ശിവദാസൻ, സോണിമാത്യു, മുഹമ്മദ് റാഫി, എം.പി. രമേശ്, എം.ടി. സിയാസ് എന്നിവര്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കി.
COMMENTS