ശിവരാത്രി ഉത്സവങ്ങൾ സമാപിച്ചു

05:35 AM
14/02/2018
കൊട്ടാരക്കര: ശിവരാത്രി ഉത്സവങ്ങൾക്ക് സമാപനമായി. കൊട്ടാരക്കരയിലെ പ്രധാന ശിവക്ഷേത്രങ്ങളിലെല്ലാം പ്രത്യേകപൂജകൾ നടന്നു. മഹാഗണപതിക്ഷേത്രത്തിലും പടിഞ്ഞാറ്റിന്‍കര മഹാദേവക്ഷേത്രത്തിലും മൃത്യുജ്ഞയഹോമത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് അഖണ്ഡനാമജപം, രാത്രി 12ന് പുഷ്പാഭിഷേകം എന്നിവ നടന്നു. കോട്ടത്തല പണയിൽ, തണ്ണീര്‍പന്തല്‍ ക്ഷേത്രങ്ങളില്‍ കെട്ടുകാഴ്ച നടന്നു. ഉത്സവത്തോടനുബന്ധിച്ച് നടന്ന പണയില്‍ ഫെസ്റ്റിനും സമാപനമായി. പള്ളിക്കല്‍ കടക്കുളത്ത്, വെട്ടിക്കവല മഹാദേവക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലും വന്‍ ഭക്തജനസാനിധ്യമാണ് അനുഭവപ്പെട്ടത്. അധികാരത്തി​െൻറ തണലിൽ സി.പി.എം കഴുകന്മാരെപോലെ -ബിന്ദുകൃഷ്ണ കൊല്ലം: അധികാരത്തി​െൻറ തണലിൽ കഴുകന്മാരെപോലെ സി.പി.എം മാറുെന്നന്ന് ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ. മട്ടന്നൂരിലെ ഷുഹൈബ് എന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകനെ വധിച്ചതിൽ പ്രതിഷേധിച്ച് ഡി.സി.സിയുടെ നേതൃത്വത്തിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഡി.സി.സി വൈസ് പ്രസിഡൻറ് എസ്. വിപിനചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജി. പ്രതാപവർമ തമ്പാൻ, നെടുങ്ങോലം രഘു, ജി. ജയപ്രകാശ്, എൻ. ഉണ്ണികൃഷ്ണൻ, കാഞ്ഞിരവിള അജയകുമാർ, സന്തോഷ് തുപ്പാശ്ശേരി, കൃഷ്ണവേണി ശർമ, ത്രിദീപ്കുമാർ, വാളത്തുംഗൽ രാജഗോപാൽ, പാണ്ഡവപുരം രഘു, കെ.കെ. സുനിൽകുമാർ, മുനമ്പത്ത് വഹാബ്, സേതുനാഥപിള്ള, ജോർജ് ഡി. കാട്ടിൽ, സിസിലി സ്റ്റീഫൻ, ആർ. രമണൻ, ബിജു ലൂക്കോസ്, നവാസ് റഷാദി, ശശിധരൻപിള്ള, കോതേത്ത് ഭാസുരൻ, ജോൺസൺ, ബോബി, അനിൽകുമാർ, സുനിൽ പരിമണം, ഡി.വി. ഷിബു, മണികണ്ഠൻ, ബാലചന്ദ്രൻപിള്ള, സജീവ് സജിഗത്തിൽ, അനിൽ പൂതക്കുളം, ഫിലിപ്, ബിന്ദു ജോസഫ്, ഉദയ തുളസീധരൻ, ബ്രിജിത്ത്, പനയം സജീവ് എന്നിവർ സംസാരിച്ചു.
COMMENTS