കേരള സർവകലാശാല യുവജനോത്സവം; സംഘാടകസമിതി രൂപവത്​കരിച്ചു

05:41 AM
13/02/2018
കൊല്ലം: കേരള സർവകലാശാല യുവജനോത്സവം മാർച്ചിൽ കൊല്ലത്ത് നടക്കും. യുവജനോത്സവ നടത്തിപ്പിനായി 501 അംഗ സംഘാടക സമിതി രൂപവത്കരിച്ചു. എം. മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സർവകലാശാല യൂനിയൻ ചെയർമാൻ ആർ.ജി. കൃഷ്ണജിത് അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റ് അംഗം ഡോ.എം. ശ്രീകുമാർ, എസ്.എൻ. കോളജ് പ്രിൻസിപ്പൽ ഡോ. കെ. അനിരുദ്ധൻ, ഫാത്തിമ മാത നാഷനൽ കോളജ് പ്രിൻസിപ്പൽ വിൻസ​െൻറ് ബി.നെറ്റോ, ടി.കെ.എം ആഴ്സ് കൊളജ് പ്രിൻസിപ്പൽ പ്രഫ. ഹാഷിമുദ്ദീൻ, ബി. അനിൽകുമാർ, എസ്. പ്രസാദ്, എസ്. അരവിന്ദ്, ഡോ.പ്രേംകുമാർ, യൂ. കണ്ണൻ, ആദർശ് ഭാർഗവൻ, എ.എം. മുസ്തഫ എന്നിവർ സംസാരിച്ചു. ആദർശ് എം.സജി നന്ദി പറഞ്ഞു. സംഘാടക സമിതി ചെയർമാനായി മുൻ എം.പി കെ.എൻ. ബാലഗോപാലിനെയും ജനറൽ കൺവീനറായി എം. ഹരികൃഷ്ണനെയും െതരഞ്ഞെടുത്തു.
COMMENTS