ജില്ലയിലെ ആദ്യ ഗിന്നസ് റെക്കോഡ് നേടി സജീഷ് മുഖത്തല

05:41 AM
13/02/2018
കൊല്ലം: ജില്ലയിലെ പ്രഥമ ഗിന്നസ് ബുക്ക് ഒാഫ് വേൾഡ് റെക്കോഡ് മുഖത്തല സ്വദേശി ജി. സജീഷിന്. കഴിഞ്ഞ ഒക്‌ടോബർ 24ന് കൊല്ലം പൊലീസ് ക്ലബിൽ നടത്തിയ 35 മെഴുകുതിരികൾ കത്തിച്ച് വായിൽവെക്കുന്ന പ്രകടനത്തിലൂടെയാണ് സജീഷ് ഗിന്നസ് റെക്കോഡ് നേടിയത്. എൻ.കെ. പ്രേമചന്ദ്രൻ എം.പി, ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രകടനം. ശിൽപിയായ സജീഷ് പല സാഹസിക പ്രകടനങ്ങളിലായി പതിനേഴോളം റെക്കോഡുകൾ നേടിയിട്ടുണ്ട്. ലിംക ബുക്ക് ഒാഫ് റെക്കോഡ്‌സ്, അമേരിക്കൻ ബുക്ക് ഒാഫ് വേൾഡ് റെക്കോഡ്‌സ്, എലൈറ്റ് വേൾഡ് റെക്കോഡ്‌സ്, വേൾഡ് റെക്കോഡ് അസോസിയേഷൻ, ഏഷ്യ ബുക്ക് ഒാഫ് റെക്കോഡ്‌സ് തുടങ്ങിയവയാണ് അതിൽ പ്രധാനപ്പെട്ടവ. കളേഴ്‌സ്, സി.ടി.വി തുടങ്ങിയ ദേശീയ ചാനലുകളിലും സജീഷ് പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്.
COMMENTS