Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2018 11:02 AM IST Updated On
date_range 12 Feb 2018 11:02 AM ISTസ്വകാര്യ ബസുകളുെട നിറം മാറ്റം തുടങ്ങി
text_fieldsbookmark_border
ഇരവിപുരം: ഏകീകൃത നിറം നിർബന്ധമാക്കിയതിെൻറ ഭാഗമായി സ്വകാര്യ ബസുകളുടെ നിറംമാറ്റം തുടങ്ങി. നീലനിറമുണ്ടായിരുന്ന സിറ്റി ബസുകൾക്ക് പച്ച നിറമാണ് നൽകിയിട്ടുള്ളത്. വിവിധ നിറങ്ങളിലെ ബോഡിയിൽ വർണശബളമായ ചിത്രങ്ങൾ പതിച്ച് സർവിസ് നടത്തിയിരുന്ന ദീർഘദൂര ബസുകൾ ഇളം നീല നിറത്തിലേക്കാണ് മാറ്റിത്തുടങ്ങിയത്. പുതിയ നിറം നൽകിയാണ് ബസുകൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി എത്തിക്കുന്നത്. നാം കടന്നുപോവുന്നത് മഹാത്മാക്കൾ തമസ്കരിക്കപ്പെടുന്ന കാലത്തിലൂടെ -എ.കെ. ബാലൻ പത്തനാപുരം: മഹാത്മാക്കള്‍ തമസ്‌കരിക്കപ്പെടുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോവുന്നതെന്ന് മന്ത്രി എ.കെ. ബാലന്‍. പത്തനാപുരം ഗാന്ധിഭവനില്‍ കമാലുദ്ദീന്‍ സ്മാരക അവാര്‍ഡ് പി.ടി. കുഞ്ഞുമുഹമ്മദിന് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധി, ശ്രീനാരായണ ഗുരു, സ്വാമി വിവേകാനന്ദന്‍ തുടങ്ങിയ മഹാന്മാരുടെ ജീവിതവും ചരിത്രപ്രാധാന്യവും പുതുതലമുറക്ക് പകര്‍ന്നുനല്‍കേണ്ടത് നാടിെൻറ സാംസ്‌കാരിക നന്മക്ക് ആവശ്യമാണ്. മഹാന്മാരുടെ രക്തസാക്ഷിത്വദിനങ്ങള്‍ വെറും ചരമദിനമായി നിസ്സാരവത്കരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. നോര്‍ക്ക എക്‌സി. വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍ അധ്യക്ഷതവഹിച്ചു. ചടങ്ങില്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ നിര്‍ധന രോഗികള്‍ക്കായി ഏര്‍പ്പെടുത്തിയ ചികിത്സ സഹായവിതരണവും ഗാന്ധിഭവന്‍ എട്ട് നിര്‍ധന കുടുംബാംഗങ്ങള്‍ക്കായി നടത്തിയ വസ്തുദാനവും കെ. വരദരാജനും പി.ടി കുഞ്ഞുമുഹമ്മദും ചേര്‍ന്ന് നിർവഹിച്ചു. വനിത കമീഷന്‍ അംഗങ്ങളായ ഷാഹിദാ കമാല്‍, ഇ.എം. രാധ, ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍, ഷാജന്‍ സ്‌കറിയ, എസ്. സജീഷ്, സി.കെ. ഗുപ്തന്‍, ജി. വാസവന്‍, നടന്‍ ടി.പി. മാധവന്‍, പി.എസ്. അമല്‍രാജ്, ജി. ഭുവനചന്ദ്രന്‍, കെ. ഉദയകുമാര്‍, പ്രസന്നരാജന്‍ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story