Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൊട്ടാരക്കര തമ്പുരാൻ...

കൊട്ടാരക്കര തമ്പുരാൻ സ്മാരക കഥകളി കലാമണ്ഡലം വാർഷികം

text_fields
bookmark_border
കൊട്ടാരക്കര: കൊട്ടാരക്കര തമ്പുരാൻ സ്മാരക കഥകളി കലാമണ്ഡലത്തി​െൻറ 16ാമത് വാർഷിക മഹോത്സവം 10, 11 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വാർഷിക മഹോത്സവത്തി​െൻറ ഭാഗമായി രാഷ്ട്രീയ സാംസ്കാരിക കലാരംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന സമ്മേളനങ്ങൾ, കഥകളി പുരസ്കാര സമർപ്പണം, കലാപ്രതിഭകൾക്ക് അനുമോദനം എന്നിവ നടക്കും. കൊട്ടാരക്കര ശ്രീമഹാഗണപതി ക്ഷേത്ര ഒാഡിറ്റോറിയത്തിലാണ് പരിപാടികൾ. 10ന് രാവിലെ 8.30ന് വാർഷികാഘോഷ പരിപാടികൾ കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. കഥകളി കലാമണ്ഡലം വൈസ് ചെയർമാൻ ജി. ശിവശങ്കരപിള്ള അധ്യക്ഷത വഹിക്കും. പ്രശസ്ത കഥകളി നടൻ കലാമണ്ഡലം രാമചന്ദ്രനുണ്ണിത്താൻ മുഖ്യപ്രഭാഷണം നടത്തും. രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ, ദേവസ്വം ബേർഡ് ഉദ്യോഗസ്ഥർ എന്നിവർ സംസാരിക്കും. തുടർന്ന് കലാപരിപാടികൾ അരങ്ങേറും. വൈകീട്ട് നാലിന് സാംസ്കാരിക ഘോഷയാത്ര നടക്കും. വാർഷികാഘോഷങ്ങളുടെ ഭാഗമായി ചിത്രരചന വിഭാഗം കുട്ടികളുടെ ചിത്രപ്രദർശനം നടക്കും. 11ന് ഞായറാഴ്ച വൈകീട്ട് 4.30ന് സാംസ്കാരിക സമ്മേളനം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. കഥകളി കലാമണ്ഡലം ചെയർമാൻ പി. ഹരികുമാർ അധ്യക്ഷത വഹിക്കും. നൃത്തോത്സവത്തി​െൻറ ഉദ്ഘാടനം പി. െഎഷ പോറ്റി എം.എൽ.എ നിർവഹിക്കും. ഡോ. പുനലൂർ സോമരാജൻ, നടൻ ടി.പി. മാധവൻ, സ്വാമി ദയാനന്ദ സരസ്വതി എന്നിവർ സംസാരിക്കും. വാർത്തസമ്മേളനത്തിൽ ചെയർമാൻ പി. ഹരികുമാർ, വൈസ് ചെയർമാൻ ജി. ശിവശങ്കരപിള്ള, ജനറൽ സെക്രട്ടറി എൻ. സതീഷ് ചന്ദ്രൻ, സി. മുരളീധരൻപിള്ള, കെ. മോഹനൻപിള്ള എന്നിവർ പങ്കെടുത്തു. കശുവണ്ടി വ്യവസായികൾക്കെതിരായ ജപ്തി നടപടി നിർത്തിവെക്കണം -േപ്രമചന്ദ്രൻ എം.പി കൊല്ലം: കശുവണ്ടി വ്യവസായം നേരിടുന്ന പ്രതിസന്ധി പരിഗണിച്ച് വ്യവസായികൾക്കെതിരെ ബാങ്കുകൾ നടത്തുന്ന ജപ്തി നടപടി നിർത്തിവെക്കണമെന്നും വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും എൻ.കെ. േപ്രമചന്ദ്രൻ എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടു. വ്യവസായിക പ്രതിസന്ധി മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ചെറുകിട ഇടത്തരം വ്യവസായികൾ ആത്മഹത്യയുടെ വക്കിലാണ്. സർഫാസി നിയമത്തി​െൻറ പിൻബലത്തിൽ ബാങ്കുകൾ സ്വീകരിക്കുന്ന കർക്കശ നടപടി വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്. തോട്ടണ്ടിയുടെ ഇറക്കുമതിച്ചുങ്കം പൂർണമായും പിൻവലിക്കണമെന്നും േപ്രമചന്ദ്രൻ ആവശ്യപ്പെട്ടു. ബജറ്റി​െൻറ പൊതുചർച്ചയിലാണ് ലോക്സഭയിൽ വിഷയം ഉന്നയിച്ചത്. കശുവണ്ടി വ്യവസായ മേഖലയുടെ സമഗ്രമായ പുനരുദ്ധാരണത്തിന് കയറ്റുമതി അധിഷ്ഠിത വ്യവസായം എന്ന നിലയിൽ കേന്ദ്രസർക്കാറി​െൻറ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും ചർച്ചയിൽ േപ്രമചന്ദ്രൻ ആവശ്യപ്പെട്ടു. മാലിന്യം നിറഞ്ഞ് തിരുമുക്ക്; നടപടിയെടുക്കാതെ പഞ്ചായത്ത് -ചിത്രം- ചാത്തന്നൂർ: തിരുമുക്ക് ജങ്ഷനിൽ മാലിന്യം നിറയുേമ്പാഴും ശുചീകരണത്തിന് നടപടിയില്ല. മാലിന്യം പൊതുസ്ഥലത്ത് തള്ളുന്നവർക്കെതിരെ അധികൃതർ കർശന നടപടി എടുക്കാത്തതിനെതിരെ പ്രതിഷേധമുയർന്നിട്ടുണ്ട്. തിരുമുക്ക് ജങ്ഷനിൽ ഓട്ടോ സ്റ്റാൻഡിന് സമീപം ദേശീയ പാതയോരത്താണ് മാലിന്യം തള്ളുന്നത്. പച്ചക്കറി മാലിന്യവും മാംസാവശിഷ്ടങ്ങളും ഇവിടെ ചീഞ്ഞുനാറുകയാണ്. സ്വകാര്യ എൻജിനീയറിങ് കോളജിലെയും ഞവരൂർ യു.പി സ്കൂളിലെയും നൂറുകണക്കിന് കുട്ടികളും മറ്റ് യാത്രക്കാരും ഇതി​െൻറ പരിസരത്താണ് ബസ് കാത്തുനിൽക്കുന്നത്. വരണ്ട കാലാവസ്ഥയിലെ കാറ്റും മാലിന്യം കലർന്ന പൊടിയും ശ്വസിച്ച് പലർക്കും ശ്വാസകോശ പ്രശ്നങ്ങൾ പതിവായി. ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി ഇവിടെ മാലിന്യം തള്ളുന്നത് തടയാൻ ഇടപെടുന്നില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story