Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനീണ്ടകര, തങ്കശ്ശേരി...

നീണ്ടകര, തങ്കശ്ശേരി മത്സ്യബന്ധന തുറമുഖങ്ങൾ വരുമാനത്തിൽ പിന്നോട്ട്​

text_fields
bookmark_border
കൊല്ലം: ജില്ലയിലെ പ്രധാന മത്സ്യബന്ധന തുറമുഖങ്ങളിലെ വരുമാനത്തി​െൻറ ഗ്രാഫ് താഴേക്ക്. മത്സ്യലഭ്യത കുറഞ്ഞതടക്കം വിവിധ കാരണങ്ങൾമൂലം നീണ്ടകര, തങ്കശ്ശേരി തുറമുഖങ്ങളിൽ 2016-17 വർഷത്തെ വരുമാനം 93.11 ലക്ഷം മാത്രമാണ്. 2015-16 വർഷത്തിൽ 199.02 ലക്ഷമായിരുന്നതാണ് തൊട്ടടുത്ത വർഷം ഗണ്യമായി കുറഞ്ഞത്. സംസ്ഥാന ആസൂത്രണ ബോർഡി​െൻറ 2017ലെ സാമ്പത്തിക അവലോകന റിേപ്പാർട്ടിലാണ് ഇതുസംബന്ധിച്ച കണക്കുകൾ വ്യക്തമാക്കുന്നത്. നീണ്ടകരയിൽ 2013-14 വർഷം 338.70 ലക്ഷത്തി​െൻറ വരുമാനമാണുണ്ടായിരുന്നത്. 2014-15ൽ ഇത് 154.58 ലക്ഷമായി കുറഞ്ഞെങ്കിലും 2015-16ൽ കാര്യമായ വർധന നേടാനായി. തങ്കശ്ശേരിയിൽ 2016-17 വർഷത്തെ വരുമാനം 11.14 ലക്ഷം മാത്രമാണ്. സമീപ വർഷങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2013-14ൽ 42.77 ലക്ഷവും 2014-15ൽ 46.58 ലക്ഷവുമായിരുന്നു തങ്കശ്ശേരിയിലെ വരുമാനം. 2015-16 വർഷത്തിൽ 39.88 ലക്ഷമായി വരുമാനം കുറഞ്ഞു. അതേസമയം, വിഴിഞ്ഞം, പുതിയാപ്പ, മാപ്പിളബെ, ചോംബാൽ, കായംകുളം, ചെറുവത്തൂർ, വെള്ളയിൽ, അഴീക്കൽ തുടങ്ങിയ മറ്റ് മത്സ്യബന്ധന തുറമുഖങ്ങളിൽ മുൻവർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ വലിയ കുറവുണ്ടായിട്ടില്ല. വിഴിഞ്ഞത്ത് 2015-16 വർഷത്തിൽ 10.19 ലക്ഷമായിരുന്ന വരുമാനം 2016-17ൽ 15.64 ലക്ഷമായി ഉയർന്നു. കായംകുളത്ത് 2015-16 വർഷം 29.17 ലക്ഷവും 2016-17 വർഷം 26.44 ലക്ഷവുമായിരുന്നു വരുമാനം. മത്സ്യ കയറ്റുമതി വരുമാനത്തിൽ 2016-17 വർഷം സംസ്ഥാനം മുൻ വർഷത്തെ അപേക്ഷിച്ച് േനട്ടമുണ്ടാക്കിയെങ്കിലും നീണ്ടകരയടക്കമുള്ള പ്രധാന തുറമുഖങ്ങളിൽ അതി​െൻറ പ്രതിഫലനമുണ്ടായില്ല. കഴിഞ്ഞ വർഷം 159141 മെട്രിക്ടൺ കയറ്റുമതിവഴി 5008 കോടിയായിരുന്നു വരുമാനം. 2015-16ൽ 149138 മെട്രിക് ടൺ കയറ്റുമതി ചെയ്ത് 4644 കോടി വരുമാനം നേടിയിരുന്നു. സ്വന്തം ലേഖകൻ
Show Full Article
TAGS:LOCAL NEWS 
Next Story