Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബൈക്ക് യാത്രക്കാരായ...

ബൈക്ക് യാത്രക്കാരായ ദമ്പതികളെ ആക്രമിച്ച സംഘം പിടിയിൽ

text_fields
bookmark_border
ഇരവിപുരം: ബൈക്ക് യാത്രക്കാരായ ദമ്പതികൾക്ക് നേരെ ബിയർ കുപ്പി എറിയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ മൂന്നുപേർ ഇരവിപുരം പൊലീസി​െൻറ പിടിയിലായി. തഴുത്തല സ്വദേശികളായ അജി (23), പ്രശാന്ത് (27), സുജിത്ത് (24) എന്നിവരാണ് പിടിയിലായത്. കൂട്ടിക്കടയിൽെവച്ച് രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. സംഭവത്തിനു ശേഷം കടന്ന ഇവരെ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്നാണ് പൊലീസ് തിരിച്ചറിഞ്ഞത്. ഇരവിപുരം എസ്.എച്ച്.ഒ പങ്കജാക്ഷ​െൻറ നേതൃത്വത്തിൽ എസ്.ഐമാരായ സുജാതൻപിള്ള, ശ്രീകുമാർ, എ.എസ്.ഐ ബാലചന്ദ്രൻ, സി.പി.ഒമാരായ സജിത, രാജേഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Show Full Article
TAGS:LOCAL NEWS 
Next Story