Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2018 10:53 AM IST Updated On
date_range 9 Feb 2018 10:53 AM ISTവായ്പ തിരിച്ചടവ് ശേഷി കുറയുന്നു; ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ പ്രതീക്ഷെവച്ച് സഹകരണസ്ഥാപനങ്ങൾ
text_fieldsbookmark_border
കൊല്ലം: നോട്ട് നിരോധനവും ജി.എസ്.ടിയും സൃഷ്ടിച്ച പ്രതിസന്ധി സഹകരണസ്ഥാപനങ്ങളിലെ വായ്പ തിരിച്ചടവിലും പ്രതിഫലിക്കുന്നു. സഹകരണസംഘങ്ങളിൽനിന്നും ബാങ്കുകളിൽനിന്നും വായ്പയെടുത്തവരിൽ വലിയൊരു ശതമാനത്തിനും യഥാസമയം തിരിച്ചടവിന് സാധിക്കുന്നില്ലെന്നാണ് സഹകരണവകുപ്പിെൻറ വിലയിരുത്തൽ. വായ്പ തിരിച്ചടവ് കുറയുന്നത് സഹകരണസ്ഥാപനങ്ങളുടെ നഷ്ടം വർധിപ്പിക്കുന്ന സാഹചര്യമാണ്. ഇതിനെതുടർന്ന് ഇക്കൊല്ലം നടപ്പാക്കുന്ന കുടിശ്ശിക നിർമാർജന-ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി കൂടുതൽ കാര്യക്ഷമമാക്കാനുള്ള നടപടികൾ സഹകരണവകുപ്പ് ആരംഭിച്ചു. ഫെബ്രുവരി 15 മുതൽ മാർച്ച് 25 വരെ നിശ്ചയിച്ചിട്ടുള്ള കുടിശ്ശിക നിവാരണത്തിലൂടെ പരമാവധി തുക തിരിച്ചടപ്പിക്കുകയാണ് ലക്ഷ്യം. കൃത്യമായ തിരിച്ചടവ് പ്രോത്സാഹിപ്പിച്ച് സഹകരണസ്ഥാപനങ്ങളെ കുടിശ്ശികരഹിത സംരംഭങ്ങളാക്കി മാറ്റുന്നതിനുള്ള പ്രചാരണ പ്രവർത്തനങ്ങൾ ഉൗർജിതമാക്കാൻ സഹകരണസംഘം രജിസ്ട്രാർ ഡോ. സജിത് ബാബു നിർദേശം നൽകി. ഒറ്റത്തവണ തീർപ്പാക്കാൻ പ്രവർത്തനങ്ങൾ കാര്യക്ഷമമായാണോ നടപ്പാക്കുന്നതെന്ന് സഹകരണവകുപ്പ് സൂക്ഷ്മമായി നിരീക്ഷിക്കും. കുടിശ്ശിക നിവാരണ കാലയളവ് അവസാനിച്ചശേഷം ഒാരോ സംഘത്തിെൻറയും പ്രവർത്തനം സഹകരണസംഘം രജിസ്ട്രാർ ഒാഫിസിൽനിന്ന് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർ പരിശോധിക്കും. സഹകരണസ്ഥാപനങ്ങൾ സമർപ്പിച്ചിട്ടുള്ള റിപ്പോർട്ടുകളിൽ തെറ്റായ വിവരങ്ങളുണ്ടെങ്കിൽ ബന്ധപ്പെട്ട നോഡൽ ഒാഫിസർ, യൂനിറ്റ് ഇൻസ്പെക്ടർമാർ, അസിസ്റ്റൻറ് രജിസ്ട്രാർ എന്നിവർക്കെതിരെ കർശന നടപടിയുണ്ടാവും. ഒാരോ സംഘത്തിെൻറയും യൂനിറ്റ് ഇൻസ്പെക്ടമാർക്കായിരിക്കും ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ സംഘംതല മോണിട്ടറിങ് നടത്തുന്നതിനുള്ള ചുമതല. കുടിശ്ശിക നിവാരണത്തിനുള്ള അവസരം ഒരാൾക്കും നഷ്ടമാവില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. ഇതിനായി സംസ്ഥാനതലത്തിൽ നിരീക്ഷണ സംവിധാനം ഉണ്ടാവും. പദ്ധതിക്ക് നവമാധ്യമങ്ങളിലൂടെയടക്കം പ്രചാരണ പ്രവർത്തനങ്ങൾ നടത്തണം. വായ്പ തിരിച്ചടവ് പ്രോത്സാഹിപ്പിക്കുന്നതിനായി 2017 ഏപ്രിൽ ഒന്നുമുതൽ കൃത്യമായി തവണ തുക തിരിച്ചടക്കുന്ന വായ്പക്കാർക്ക് 2017-18 വർഷം അടച്ച ആകെ പലിശയുടെ പത്ത് ശതമാനം വരെ ഇളവ് ലഭ്യമാക്കാനും നിർദേശമുണ്ട്. മരണപ്പെട്ടവരുടെ പേരിലുള്ള വായ്പകൾ, മാരകരോഗങ്ങൾ ബാധിച്ചവർ തുടങ്ങിയവർക്ക് മുൻകാലങ്ങളിൽ നൽകിയ നിയമാനുസൃതമായ ഇളവുകൾ കുടിശ്ശിക നിവാരണ യജ്ഞത്തിൽ ഇക്കൊല്ലവും ലഭ്യമാവും. വ്യവസായ-തൊഴിൽരംഗങ്ങളിൽ നിലനിൽക്കുന്ന പ്രതിസന്ധി കാരണം വായ്പ കുടിശ്ശിക തോത് കഴിഞ്ഞ ആറുമാസത്തിനിടെ ഗണ്യമായി വർധിച്ചതായി സഹകരണ, പൊതുമേഖലാ ബാങ്കിങ് രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു. വായ്പ കുടിശ്ശികയെത്തുടർന്ന് വസ്തുവകകൾ ബാങ്കുകൾ ലേലം ചെയ്ത് നൽകുന്ന നടപടികൾ ഇൗയിടെയായി വർധിച്ചിട്ടുണ്ട്. എന്നാൽ, സാമ്പത്തിക പ്രതിസന്ധികാരണം ലേലത്തിൽ വസ്തുവകകൾ വാങ്ങാനും ആവശ്യക്കാർ കുറയുന്ന സ്ഥിതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story