Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെ.സി മലയാള കവിതയിലെ...

കെ.സി മലയാള കവിതയിലെ ആദ്യത്തെ ജനകീയവാദി –മന്ത്രി ജി. സുധാകരൻ

text_fields
bookmark_border
പരവൂർ: സാഹിത്യരംഗത്തെ വരേണ്യവർഗ താൽപര്യമായ ദ്വിതീയാക്ഷരപ്രാസ വാദത്തി​െൻറ മുനയൊടിച്ച മഹാകവി കെ.സി. കേശവപിള്ള മലയാള കവിതയിലെ ആദ്യത്തെ ജനകീയവാദിയാണെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. എന്നാൽ, കവിയുടെ ഈ ജനകീയത നിരൂപകർ ഉയർത്തിക്കാണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. നഗരസഭയുടെ ആഭിമുഖ്യത്തിൽ നടന്ന കെ.സി. കേശവപിള്ളയുടെ 150ാം ജന്മവാർഷികാചരണത്തി​െൻറ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഏറ്റവും ശക്തമായ പ്രതിഷേധത്തി​െൻറ രൂപമാണ് കവിതയെന്നും സുധാകരൻ പറഞ്ഞു. മൂന്നുദിവസത്തെ പരിപാടികളുടെ ഭാഗമായി സാഹിത്യസമ്മേളനം, കവിയരങ്ങ്, സാംസ്കാരിക സമ്മേളനം, സംഗീതസദസ്സ്, കെ.സിയുടെ ഏക നാടകമായ സദാരാമയുടെ ആവിഷ്കാരം എന്നിവയും നടന്നു. സാഹിത്യസമ്മേളനം ഡോ. േജാർജ് ഓണക്കൂറും കവിയരങ്ങ് ഇഞ്ചക്കാട് ബാലചന്ദ്രനും സാംസ്കാരിക സമ്മേളനം എം.ആർ. ജയഗീതയും ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തിൽ ജി.എസ്. ജയലാൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. മുൻമന്ത്രി സി.വി. പത്മരാജൻ, എ. ഷുഹൈബ്, ജെ. ഷരീഫ് എന്നിവർ സംസാരിച്ചു. നഗരസഭ ചെയർമാൻ കെ.പി. കുറുപ്പ് സ്വാഗതവും സെക്രട്ടറി എ.എസ്. ശ്രീകാന്ത് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story