Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയുവാവ് കാറിടിച്ച്​...

യുവാവ് കാറിടിച്ച്​ മരിച്ചു

text_fields
bookmark_border
ആര്യനാട്: സ്‌കൂട്ടർ യാത്രക്കാരനായ യുവാവ് കാറിടിച്ച് മരിച്ചു. കോട്ടൂർ ചമതമൂട് ഋഷികേശത്തിൽ എസ്. സുനിയാണ് (42) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് മൂന്നോടെ ആര്യനാട് തോളൂരിലെ പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. സുനി സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഇ.എസ്.ഐ ഡയറക്ടറേറ്റ് ജീവനക്കാരനാണ്. കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജിഷാ കൃഷ്ണനാണ് ഭാര്യ. മകൻ: ഋഷികേശ്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ആര്യനാട് പൊലീസ് കേസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story