Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2018 10:47 AM IST Updated On
date_range 8 Feb 2018 10:47 AM ISTകോർപറേഷൻ ഒാഡിറ്റ് റിപ്പോർട്ട് ശുചീകരണ പദ്ധതി ലക്ഷ്യം കണ്ടില്ല; പകർച്ചവ്യാധി നിയന്ത്രണം പാളി ഡി.പി.സി അംഗീകാരം നൽകിയതിൽ 617 പദ്ധതികൾ നടപ്പായില്ല
text_fieldsbookmark_border
തിരുവനന്തപുരം: ശുചീകരണ ഉപകരണങ്ങൾ വാങ്ങിനൽകാനുള്ള പദ്ധതി ലക്ഷ്യം കൈവരിക്കാത്തതിനാൽ പകർച്ചവ്യാധി നിയന്ത്രണം പാളിയെന്ന് ഒാഡിറ്റ് റിപ്പോർട്ട്. കഴിഞ്ഞ സാമ്പത്തികവർഷം ജില്ല ആസൂത്രണസമിതിയുടെ അംഗീകാരം ലഭിച്ച 1624 പദ്ധതികളിൽ 617 എണ്ണം നടപ്പാക്കിയില്ലെന്നും ലോക്കൽ ഫണ്ട് ഓഡിറ്റ് റിപ്പോർട്ടിലുണ്ട്. 296 പദ്ധതികൾ ഭാഗികമായി മാത്രമേ നടപ്പാക്കാൻ കഴിഞ്ഞിട്ടുള്ളൂ. മഴക്കാലപൂർവ ശുചീകരണത്തിന് എല്ലാ ഹെൽത്ത് സർക്കിൾ ഓഫിസുകളിലും ശുചീകരണ ഉപകരണങ്ങൾ വാങ്ങിനൽകാനുള്ള പദ്ധതിയാണ് ഉദ്ദേശിച്ച ലക്ഷ്യം കൈവരിച്ചില്ലെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നത്. 18 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. 2016 സെപ്റ്റംബർ അഞ്ചിന് ഭരണാനുമതി ലഭിച്ചെങ്കിലും വർഷാവസാനം വരെ ഉപകരണങ്ങൾ ലഭ്യമാക്കിയില്ലെന്നാണ് കണ്ടെത്തൽ. പകർച്ചപ്പനി ഉൾപ്പെടെ പിടിമുറുക്കിയ സമയത്ത് പദ്ധതി സമയബന്ധിതമായി നടപ്പാക്കിയിരുന്നെങ്കിൽ പകർച്ചവ്യാധി വ്യാപനം തടയാൻ കഴിയുമായിരുന്നെന്നാണ് റിപ്പോർട്ടിെൻറ വിലയിരുത്തൽ. ശ്രീകണ്ഠേശ്വരം വാർഡിൽ നിർമിച്ച ബയോഗ്യാസ് പ്ലാൻറ് പ്രവർത്തിപ്പിക്കുന്നതിന് 4.5 ലക്ഷം മുടക്കി വൈദ്യുതീകരണം നടത്തിയെങ്കിലും ഇതുവരെ പ്ലാൻറ് പ്രവർത്തിപ്പിച്ചിട്ടില്ല. സർക്കാർ അംഗീകൃതമല്ലാത്ത ഏജൻസികൾ വഴി ബയോഗ്യാസ് പ്ലാൻറ് സ്ഥാപിച്ച ഗുണഭോക്താക്കൾക്ക് സബ്സിഡി തുക നൽകിയത് ക്രമക്കേടാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഗുണഭോക്താക്കൾക്ക് നൽകിയ തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽനിന്ന് ഈടാക്കണമെന്ന് റിപ്പോർട്ട് ശിപാർശ ചെയ്യുന്നുണ്ട്. റോഡുകൾ, തെരുവുകൾ എന്നിവ പാട്ടത്തിന് നൽകിയ വകയിൽ സ്വകാര്യ മൊബൈൽ സേവനദാതാക്കൾ 40,19,140 രൂപ കുടിശ്ശിക വരുത്തിയിട്ടുണ്ടന്നും റിപ്പോർട്ടിൽ പറയുന്നു. കോർപറേഷെൻറ ഉടമസ്ഥതയിലെ ആംബുലൻസുകളുടെ രസീത് പരിശോധിച്ചതിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. രസീതുകളിൽ വ്യാപകമായി തിരുത്തലുകൾ വരുത്തിയതായും ദിവസേനയുള്ള വരവ് കോർപറേഷനിൽ ഒടുക്കുന്നില്ലെന്നുമാണ് കണ്ടെത്തൽ. ഓഡിറ്റിന് ഹാജരാക്കാനുള്ള നിർദേശം നൽകിയശേഷമാണ് കുറവുവന്ന തുക ഒടുക്കിയതെന്നും കണ്ടെത്തി. സബ്സിഡി മാർഗരേഖയിലെ നിർദേശങ്ങൾക്ക് വിരുദ്ധമായി വീട് നിർമിച്ച് നിശ്ചിത കാലാവധി പൂർത്തിയാക്കാത്ത പട്ടികജാതി വിഭാഗക്കാർക്ക് വീട് അറ്റകുറ്റപ്പണിക്ക് പണം അനുവദിച്ചതായി കണ്ടെത്തി. പുതിയ വീട് നിർമിച്ച് കുറഞ്ഞത് 12 വർഷത്തിനുശേഷമേ അറ്റകുറ്റപ്പണിക്ക് പണം അനുവദിക്കാവൂ എന്നാണ് ചട്ടം. എന്നാൽ, വിവിധ വാർഡുകളിലെ 31 പേർക്ക് ആനുകൂല്യം നൽകാൻ ഈ മാനദണ്ഡം പാലിച്ചില്ലെന്നാണ് ഓഡിറ്റ് വകുപ്പിെൻറ കണ്ടെത്തൽ. കമ്പ്യൂട്ടർ ഉൾപ്പെടെ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ വാങ്ങൽ, അറ്റകുറ്റപ്പണി, വാർഷിക അറ്റകുറ്റപ്പണി എന്നിവ ഇൻഫർമേഷൻ കേരള മിഷൻ മുഖേനയേ നടപ്പാക്കാവൂ എന്ന സർക്കാർ നിർദേശം നിലനിൽക്കെ കോർപറേഷനിൽ ഈ ഉത്തരവാദിത്തം മാനവവിഭവശേഷി തൊഴിൽ വികസനകേന്ദ്രത്തെ ഏൽപിച്ചത് ക്രമവിരുദ്ധമാണെന്നും കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story