Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവീട്ടമ്മയെ...

വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
വിതുര: വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. വിതുര ശാസ്താംകാവ് വട്ടക്കരിക്കകം സുമേഷ് ഭവനിൽ എസ്. സുധീഷ് കുമാറിനെ(32)യാണ് വിതുര പൊലീസ് അറസ്റ്റ് ചെയ്തത്. ആളില്ലാതിരുന്ന സമയം വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. പ്രതിയെ നെടുമങ്ങാട് കോടതി റിമാൻഡ് ചെയ്തു. വിദ്യാർഥിയെ പിന്തുടർന്ന ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ വിതുര: സ്കൂൾ വിദ്യാർഥിയെ പിന്തുടർന്ന ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. ബുധനാഴ്ച രാവിലെ വിതുര ചേന്നൻപാറയ്ക്കു സമീപമായിരുന്നു സംഭവം. വിദ്യാര്‍ഥിയെ പിന്തുടർന്ന ഇയാളെ സംശയം തോന്നിയ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിനെ ഏൽ പിക്കുകയായിരുന്നു. അവ്യക്തമായി സംസാരിക്കുന്ന ഇയാളുടെ ദേഹമാസകലം മുറിവുകളുണ്ടായിരുന്നു. ചോദ്യം ചെയ്യലിനിടെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിെച്ചന്നും പേരോ സ്ഥലമോ ജോലിയോ സംബന്ധിച്ച് ഒരു വിവരവും അറിയാൻ സാധിച്ചില്ലെന്നും വിതുര എസ്.ഐ കെ.ആർ. ബിജു പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story