Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2018 10:35 AM IST Updated On
date_range 8 Feb 2018 10:35 AM ISTഇടവയിലെ പൈക്കുളം ഏലായിലേക്കുള്ള വഴി കൈയേറി കെട്ടിയടച്ചു
text_fieldsbookmark_border
വർക്കല: ഇടവ പഞ്ചായത്തിൽ വീണ്ടും കൈയേറ്റം. തുഷാരമുക്ക് ഇടറോഡിൽനിന്ന് പൈക്കുളം ഏലായിലൂടെ നീളുന്നതും വീതിയേറിയതുമായ നടവരമ്പാണ് സ്വകാര്യ വ്യക്തി കൈയേറിയത്. പഞ്ചായത്ത് സെക്രട്ടറി സ്ഥലത്തെത്തി പണി നിർത്തിവെപ്പിച്ചു മടങ്ങിയതിന് പിന്നാലെ വഴി പൂർണമായും കെട്ടിയടക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകീേട്ടാടെ കെട്ടിടച്ച ഭാഗത്ത് ഗേറ്റും സ്ഥാപിച്ചു. തുഷാരമുക്ക്-പൈക്കുളം കോൺക്രീറ്റ് റോഡ് പൈക്കുളം ഏലായിലേക്കുള്ള നടവരമ്പ് പൊതുവഴിയുമായി സന്ധിക്കുന്നിടത്താണ് കൈയേറ്റം. ഈ വഴിയിലൂടെ പതിറ്റാണ്ടുകളായി നടന്നുപോകുന്നവർ കൈയേറ്റത്തിനെതിരെ പഞ്ചായത്ത് സെക്രട്ടറിക്കും അയിരൂർ പൊലീസിനും പരാതിനൽകിയിരുന്നു. ഇരുവരും സ്ഥലം സന്ദർശിച്ചേശഷം വഴിയടയ്ക്കരുതെന്ന് കർശന നിർദേശവും നൽകിയിരുന്നു. പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമിച്ചതാണ് ഇടവ- പൈക്കുളം റോഡ്. ഇടവ പ്രസ് മുക്കിൽനിന്ന് ശ്രീയേറ്റ് വഴി നീളുന്ന മാന്തറ ക്ഷേത്രം റോഡിനോട് അനുബന്ധിച്ചുള്ളതാണ് ഈ പാത. 2016--2017 വർഷത്തെ പഞ്ചായത്ത് ബജറ്റിൽ ഒന്നര ലക്ഷത്തോളം രൂപ വകയിരുത്തിയാണ് കോൺക്രീറ്റ് റോഡ് നിർമിച്ചത്. ഈ കോൺക്രീറ്റ് റോഡ് അവസാനിക്കുന്നിടത്താണ് ഏലാ പാത ആരംഭിക്കുന്നത്. ഇവിടെ റോഡ് നിർമാണവുമായി ബന്ധപ്പെട്ട ബോർഡുമുണ്ടായിരുന്നു. ഇതു ഇളക്കിമാറ്റിയ ശേഷമാണ് കെട്ടിയടക്കൽ. ഏതാണ്ട് ഏഴരപ്പതിറ്റാണ്ടായി വയൽക്കണ്ടങ്ങളിലേക്കുള്ള സഞ്ചാരപാതയും ഏലായുടെ രണ്ടു കരകളിലുമുള്ളവരുടെ ഏക യാത്രാമാർഗവുമാണ് കൈയേറിയത്. ഏലായിലെ തരിശിടങ്ങൾ വാങ്ങി പഞ്ചായത്ത് ഭവനപദ്ധതി പ്രകാരം വീടുെവച്ചു താമസിക്കുന്നവരുടെ ഏക യാത്രാമാർഗവും ഇതോടെ അടഞ്ഞു. നെറ്റവയൽ തണ്ണീർത്തട ഭേദഗതി നിയമം സർക്കാർ പ്രഖ്യാപിക്കാനിരിക്കെയാണ് അധികൃതരുടെ ഒത്താശയോടെ കൈയേറ്റം നടന്നത്. വഴിയടയ്ക്കലുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടാഴ്ചയായി വഴിയുടെ ഗുണഭോക്താക്കളും കൈയേറ്റക്കാരുമായി വാക്കേറ്റവും കൈയാങ്കളിയും നടന്നുവരികയായിരുന്നു. സംഭവത്തിൽ പഞ്ചായത്ത് ഭരണസമിയുടെ ഒത്താശയുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story