Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിദ്യാർഥി രാഷ്​ട്രീയം...

വിദ്യാർഥി രാഷ്​ട്രീയം വേണ്ടന്ന്​ പറയുന്നവർ സർഗാത്മകതയെയാണ് നിരോധിക്കുന്നത് ^കുരീപ്പുഴ ശ്രീകുമാർ

text_fields
bookmark_border
വിദ്യാർഥി രാഷ്ട്രീയം വേണ്ടന്ന് പറയുന്നവർ സർഗാത്മകതയെയാണ് നിരോധിക്കുന്നത് -കുരീപ്പുഴ ശ്രീകുമാർ കൊല്ലം: വിദ്യാർഥി രാഷ്ട്രീയം വേണ്ടെന്ന് പറയുന്നവർ സർഗാത്മകതയെയാണ് നിരോധിക്കുന്നതെന്നും അതിനെതിരെ കൗമാരങ്ങൾ ഉണരണമെന്നും കവി കുരീപ്പുഴ ശ്രീകുമാർ. അഷ്ടമുടിയുടെ തീരത്ത് കേരള സർവകലാശാല യൂനിയൻ സംഘടിപ്പിച്ച 'എട്ടുമുടി' സാഹിത്യക്യാമ്പി​െൻറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൂട്ടായ സംവാദങ്ങൾ, രാഷ്ട്രീയചിന്ത, കഥ, കവിത, കലാരൂപം ഇവ ഒന്നും വേണ്ടേന്നാണ് കാമ്പസ് രാഷ്ട്രീയത്തെ നിരോധിക്കുന്നവർ പറയുന്നത്. ഈ ചതിക്കുഴിയിൽ കുട്ടികൾ വീഴരുതെന്ന് അദ്ദേഹം പറഞ്ഞു. കലിബുർഗി മുതൽ ഗൗരി ലങ്കേഷ് വരെയുള്ളവരെ കൊലപ്പെടുത്തിയ കൈകളാണ് കവിക്കെതിരെയും ഉയർന്നതെന്നും ഈ വർഗീയ ഫാഷിസ്റ്റ് ശക്തികൾക്കെതിരെ വിദ്യാർഥി സമൂഹം പ്രതിരോധം തീർക്കുകയാണെന്ന് ഉറക്കെപ്പറഞ്ഞാണ് കുട്ടികൾ കവിയെ ക്യാമ്പിലേക്ക് ആനയിച്ചത്. 'കുരീപ്പുഴയോടൊപ്പം' പ്ലക്കാർഡുകളും ഉയർത്തി കുട്ടികൾ കവിയോടുള്ള ഐക്യദാർഢ്യവും പ്രഖ്യാപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story