Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2018 11:06 AM IST Updated On
date_range 7 Feb 2018 11:06 AM ISTതണ്ണീര്‍ത്തട ദിനം ആചരിച്ചു
text_fieldsbookmark_border
കൊല്ലം: ലോക തണ്ണീര്‍ത്തട ദിനത്തോടനുബന്ധിച്ച് ടി.കെ.എം കോളജിലെ സുവോളജി വിഭാഗം, പരിസ്ഥിതി ക്ലബ് എന്നിവയുടെയും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്‍െറയും ആഭിമുഖ്യത്തില്‍ തണ്ണീര്‍ത്തട ദിനാചരണം നടന്നു. തണ്ണീര്‍ത്തട സംരക്ഷണത്തിെൻറ നൂതനമാര്‍ഗങ്ങളെ കുറിച്ച് ആലപ്പുഴ എസ്.ഡി കോളജിലെ അസോ. പ്രഫ. ഡോ. നാഗേന്ദ്രപ്രഭു, തണ്ണീര്‍ത്തട പക്ഷികളുടെ വൈവിധ്യവും സംരക്ഷണവും വിഷയത്തില്‍ കൊല്ലം എസ്.എന്‍ കോളജിലെ അസി. പ്രഫ. ഡോ. ബി. ഹരി എന്നിവര്‍ ക്ലാസെടുത്തു. ടി.കെ.എം കോളജ് പ്രിന്‍സിപ്പൽ പ്രഫ. എ. ഹാഷിമുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഡോ. സിറാജുദ്ദീൻ, അസി. പ്രഫ. എ.കെ. അസീബ് എന്നിവര്‍ സംസാരിച്ചു. പെണ്‍കുട്ടിയുടെ ആത്മഹത്യശ്രമം; യുവാവിനെതിരെ കേസ് കൊല്ലം: സ്കൂള്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി പെണ്‍കുട്ടി ആത്മഹത്യശ്രമം നടത്തിയ സംഭവത്തില്‍ കൊറ്റങ്കര പേരൂര്‍ സ്വദേശിയായ യുവാവിനെതിരെ കേസ്. സംഭവത്തിനുശേഷം ഒളിവില്‍പോയ യുവാവിനെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അപകടനില തരണംചെയ്ത പെണ്‍കുട്ടി ആശ്രാമം ഇ.എസ്.ഐ ആശുപത്രിയില്‍ ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story