Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2018 11:06 AM IST Updated On
date_range 7 Feb 2018 11:06 AM ISTവിധിയുടെ വൈകല്യത്തെ അതിജീവിക്കാൻ സംഗീത കൂട്ടായ്മയുടെ വേറിട്ട മാതൃക
text_fieldsbookmark_border
കരുനാഗപ്പള്ളി: വിധിയുടെ വൈകല്യത്തെ അതിജീവിക്കാൻ കുരുന്ന് മനസ്സുകൾക്ക് സാന്ത്വന സ്പർശമേകി സംഗീത കൂട്ടായ്മ. കരുനാഗപ്പള്ളി ബി.ആർ.സിയിലെ സംഗീത അധ്യാപികയും പിന്നണിഗായികയുമായ കെ.എസ്. പ്രിയയും സുഹൃത്തുക്കളും സംഗീത ബാൻറായ കെ. ബാൻറും ചേർന്നാണ് 'മക്കളേ നിങ്ങൾക്കായ്' എന്ന പേരിൽ ജീവകാരുണ്യ പരിപാടി സംഘടിപ്പിച്ചത്. അപൂർവരോഗം ബാധിച്ച ഭിന്നശേഷിക്കാരനായ അതുൽ എന്ന വിദ്യാർഥിക്ക് ഇലക്ട്രിക് വീൽചെയർ കൈമാറി ആർ. രാമചന്ദ്രൻ എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. അതുലിെൻറ സ്കൂൾ യാത്രകളിൽ തുണയായ കൂട്ടുകാരെ സി.പി.എം ജില്ല കമ്മിറ്റി അംഗം പി.ആർ. വസന്തൻ അനുമോദിച്ചു. ഭിന്നശേഷിക്കാരിയായ അമ്പിളിക്ക് ശുചിമുറി നിർമാണത്തിനുള്ള ധനസഹായം എസ്.എസ്.എ ജില്ല പ്രൊജക്ട് ഓഫിസർ ബി. രാധാകൃഷ്ണനുണ്ണിത്താൻ വിതരണം ചെയ്തു. അമ്പിളിയുടെ രക്ഷാകർത്താക്കളെ സുനിൽ കറുകത്തറയിൽ അനുമോദിച്ചു. കലാരംഗത്തെ അതുല്യപ്രതിഭകളായ ഇടവ ബഷീർ, കോട്ടയം ആലീസ്, കൈലാസ് ഗോപാലകൃഷ്ണൻ എന്നിവരെ ആനയടി പ്രസാദ് ആദരിച്ചു. ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച തഴവ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനും അധ്യാപിക ടി. സജിന ബീവിക്കുമുള്ള ഉപഹാരങ്ങൾ എ.ഇ.ഒ ടി. രാജുവും നഗരസഭ ഉപാധ്യക്ഷൻ ആർ. രവീന്ദ്രൻപിള്ളയും വിതരണം ചെയ്തു. കുട്ടികൾക്കുള്ള മെഡലുകൾ തഴവ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. ശ്രീലത വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൺ എം. ശോഭന മുഖ്യപ്രഭാഷണം നടത്തി. ബി.പി.ഒ എം. പ്രകാശ് അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ, ഡോ. സോണിയ സുരേഷ്, സിസ്റ്റർ ആഗ്നറ്റ്, എൻ.സി. ശ്രീകുമാർ, ബിനു സരിഗ, കെ.എസ്. പ്രിയ, അനിൽ മത്തായി, രവികുമാർ, സതീശൻ, പോണാൽ നന്ദകുമാർ, അമ്പിളിക്കുട്ടൻ, തരാദേവി, ഡി. സദാനന്ദൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story