Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2018 11:06 AM IST Updated On
date_range 7 Feb 2018 11:06 AM ISTകെ.സി മലയാളകവിതയിലെ ആദ്യത്തെ ജനകീയവാദി –മന്ത്രി ജി. സുധാകരൻ
text_fieldsbookmark_border
പരവൂർ: സാഹിത്യരംഗത്തെ വരേണ്യവർഗ താൽപര്യമായ ദ്വിതീയാക്ഷര പ്രാസവാദത്തിെൻറ മുനയൊടിച്ച മഹാകവി കെ.സി. കേശവപിള്ള മലയാളകവിതയിലെ ആദ്യത്തെ ജനകീയവാദിയാണെന്ന് മന്ത്രി ജി. സുധാകരൻ. കവിയുടെ ഈ ജനകീയത നിരൂപകർ ഉയർത്തിക്കാണിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. പരവൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ നടന്ന കെ.സി. കേശവപിള്ളയുടെ 150ാം ജന്മവാർഷികാചരണത്തിെൻറ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മൂന്നു ദിവസത്തെ പരിപാടികളുടെ ഭാഗമായി സാഹിത്യസമ്മേളനം, കവിയരങ്ങ്, സാംസ്കാരിക സമ്മേളനം, സംഗീതസദസ്സ്, കെ.സിയുടെ ഏകനാടകമായ 'സദാരാമ'യുടെ ആവിഷ്കാരം എന്നിവ നടന്നു. സാഹിത്യസമ്മേളനം ഡോ. േജാർജ് ഓണക്കൂറും കവിയരങ്ങ് ഇഞ്ചക്കാട് ബാലചന്ദ്രനും സാംസ്കാരിക സമ്മേളനം എം.ആർ. ജയഗീതയും ഉദ്ഘാടനം ചെയ്തു. സമാപനസമ്മേളനത്തിൽ ജി.എസ്. ജയലാൽ എം.എൽ.എ അധ്യക്ഷതവഹിച്ചു. മുൻമന്ത്രി സി.വി. പത്മരാജൻ, എ. ഷുഹൈബ്, ജെ. ഷെരീഫ് എന്നിവർ സംസാരിച്ചു. നഗരസഭ ചെയർമാൻ കെ.പി. കുറുപ്പ് സ്വാഗതവും സെക്രട്ടറി എ.എസ്. ശ്രീകാന്ത് നന്ദിയും പറഞ്ഞു. കെ.സിയുടെ ജന്മദിനം ആചരിച്ചു പരവൂർ: മഹാകവി കെ.സി. കേശവപിള്ളയുടെ 150ാം ജന്മവാർഷികദിനാചരണം അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നടത്തിയ പരവൂർ മണിയംകുളം യു.പി.എസിൽ ആചരിച്ചു. സ്കൂൾ അധികൃതരും പരവൂർ ഗ്രാമശ്രീയും ചേർന്ന് സംഘടിപ്പിച്ച ദിനാചരണം കഥാകൃത്ത് കാഞ്ഞാവെളി വിജയകുമാർ ഉദ്ഘാടനം ചെയ്തു. പരവൂർ സജീബ് അധ്യക്ഷതവഹിച്ചു. ഹെഡ്മിസ്ട്രസ് സുമാദേവി, വി.ജി. ജിജി, ജലജദേവി എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും നടന്നു. പരവൂർ റൈറ്റിയ പരിസ്ഥിതി പഠന കേന്ദ്രത്തിെൻറ ആഭിമുഖ്യത്തിൽ മഹാകവി കെ.സി. കേശവപിള്ളയുടെ 150ാം ജന്മവാർഷികദിനാചരണവും സെമിനാറും നടത്തി. ജി. ശിവപ്രസാദ് അധ്യക്ഷതവഹിച്ചു. ആനന്ദ് കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. വർക്കല സ്നേഹ, എം. ഷഹുബാനത്ത്, വി.എസ്. വിജി, ടി. രമ്യ, രമ്യ ഒഴുകുപാറ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story