Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2018 11:06 AM IST Updated On
date_range 7 Feb 2018 11:06 AM ISTവാർഷികാഘോഷം നടത്തി
text_fieldsbookmark_border
തേവലക്കര: തേവലക്കര തെക്കൻഗുരുവായൂർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ 39ാമത് വാർഷികാഘോഷം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസ് ആൻറണി ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് എ.ആർ. ഷിഹാബുദീൻ അധ്യക്ഷത വഹിച്ചു. കായംകുളം എം.എസ്.എം കോളജ് പ്രഫ. ഉണ്ണികൃഷ്ണൻ പൂഴിക്കാട് മുഖ്യപ്രഭാഷണം നടത്തി. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. തങ്കമണിപ്പിള്ള, പഞ്ചായത്തംഗം ഷെബീന നിസാർ, പ്രഥമാധ്യാപകൻ എ.എം. സത്യൻ, സ്കൂൾ കമ്മിറ്റി കൺവീനർ ഇന്ദുചൂഡൻ, അധ്യാപക പ്രതിനിധി ആർ. ഹേമലത, ഹരികുമാർ, നടരാജപിള്ള എന്നിവർ സംസാരിച്ചു. ഉപപ്രഥമാധ്യാപിക എസ്. സൂസമ്മ മത്തായി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർഥികൾക്ക് സ്കൂൾ മാനേജർ എൻ. ഗോപാലകൃഷ്ണപിള്ള സമ്മാനങ്ങൾ വിതരണംചെയ്തു. തുടർന്ന് കുട്ടികളുടെ കലാസന്ധ്യയും നടന്നു. ഒ.എൻ.വി സ്മൃതി ചവറ: ഒ.എൻ.വി കുറുപ്പിെൻറ രണ്ടാം ചരമവാർഷികം 13ന് ചവറയിൽ വിപുലമായ പരിപാടികളോടെ ആചരിക്കാൻ സംഘാടകസമിതി തീരുമാനിച്ചു. ഒ.എൻ.വി ജന്മഗൃഹസ്മാരക സമിതി, വികാസ് കല സാംസ്ക്കാരികസമിതിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. 8.30ന് പുഷ്പാർചനയോടെ ജന്മഗൃഹമായ നമ്പ്യാടിക്കലിൽ ചടങ്ങുകൾ ആരംഭിക്കും. 9.30ന് നടക്കുന്ന സ്മൃതിസമ്മേളനം പ്രഫ. വി. മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന കാവ്യാർച്ചനയിൽ പ്രമുഖ കവികൾ പങ്കെടുക്കും. പരിപാടിയുടെ വിജയത്തിനായി ജനപ്രതിനിധികളായ എൻ.കെ. േപ്രമചന്ദ്രൻ, എൻ. വിജയൻപിള്ള, തങ്കമണിപിള്ള, പി.കെ. ലളിത, എസ്. ശോഭ, മോഹൻലാൽ, കവി ചവറ കെ.എസ്. പിള്ള എന്നിവരുൾപ്പെട്ട നൂറ്റിയൊന്ന് സംഘാടകസമിതി രൂപവത്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story