Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപുനലൂരിൽ റെയിൽവേ...

പുനലൂരിൽ റെയിൽവേ അടിപ്പാതക്ക് സ്ഥലം ഏറ്റെടുക്കാൻ ഊർജിത നടപടി

text_fields
bookmark_border
പുനലൂർ: മാർക്കറ്റിന് സമീപം പേപ്പർമിൽ റോഡിലെ റെയിൽവേ ഗേറ്റിന് പകരം നിർമിച്ച അടിപ്പാത പൂർത്തീകരിക്കാൻ റവന്യൂ വകുപ്പ് നടപടി തുടങ്ങി. പാതക്ക് ആവശ്യമായ സ്ഥലം ഏറ്റെടുക്കാനായി ഭൂ ഉടമകൾക്ക് നോട്ടീസ് നൽകി. രണ്ട് ഭൂ ഉടമകൾക്കാണ് നോട്ടീസ് നൽകിയത്. ഇവരിൽനിന്ന് 12 സ​െൻറ് ഭൂമിയാണ് അടിപ്പാതക്കുവേണ്ടി വരുന്നത്. ഈ ഭൂമിക്ക് ന്യായവില നിശ്ചയിച്ച് ഏറ്റെടുക്കാൻ നേരത്തേ നടപടി തുടങ്ങിയെങ്കിലും വില കുറവാെണന്ന് കാരണത്താൽ ഭൂമി വിട്ടുകൊടുക്കാൻ ഉടമകൾ തയാറായില്ല. ഇതാണ് പ്രവൃത്തിക്ക് തടസ്സമായത്. കൂടാതെ മറുവശത്ത് ദേശീയപാതയോട് ചേർന്ന് പൊതുമരാമത്ത് പുറമ്പോക്കിലുള്ള മൂന്ന് കടകൾ സ്വയമേ ഒഴിഞ്ഞുമാറുന്നതിനും വില്ലേജ് അധികൃതർ നോട്ടീസ് നൽകി. ഒന്നര സെേൻറാളം വരുന്ന ഈ ഭൂമി ഏറ്റെടുക്കുന്നതിന് തടസ്സമില്ല. ഇവർക്ക് നഷ്ടപരിഹാരവും ലഭിക്കില്ല. നോട്ടീസ് ലഭിച്ച മുറക്ക് ഭൂമി ഒഴിയാൻ തയാറായിെല്ലങ്കിൽ പൊലീസി​െൻറ സഹായത്തോടെ ബലമായി ഒഴിപ്പിക്കാനാണ് അധികൃതരുടെ നീക്കം. പുനലൂർ-ഇടമൺ ബ്രോഡ്ഗേജ് പാത നിർമാണത്തോടനുബന്ധിച്ച് രണ്ടുവർഷം മുമ്പേ റെയിൽവേ സ്ഥലത്ത് അടിപ്പാതയുടെ പണി പൂർത്തിയാക്കിയിരുന്നു. എന്നാൽ, അടിപ്പാതയുടെ ഇരുവശവും അവസാനിക്കുന്ന റോഡിനോട് ചേർന്ന് വ്യക്തികളുടെയും പുറമ്പോക്കുമായ ഭൂമി ഏറ്റെടുത്തുനൽകാൻ റവന്യൂ തയാറാകാത്തത് പാതയുടെ പൂർത്തീകരണത്തിന് തടസ്സമായി. ഇതുസംബന്ധിച്ച് റെയിൽവേ ഉന്നത ഉദ്യോഗസ്ഥരും വിമർശനം ഉന്നയിച്ചു. തുടർന്ന് കഴിഞ്ഞയാഴ്ച കലക്ടർ സ്ഥലം സന്ദർശിക്കുകയും ഭൂമി ഏറ്റെടുക്കുന്നതിന് കർശന നടപടി സ്വീകരിക്കാൻ റവന്യൂ അധികൃതരോട് ആവശ്യപ്പെടുകയുമായിരുന്നു. തുടർന്നാണ് ഭൂ ഉടമകൾക്ക് നോട്ടീസ് നൽകിയത്. പുനലൂർ--ചെങ്കോട്ട ബ്രോഡ്ഗേജ് പൂർണമായി മാർച്ച് 31നകം കമീഷൻ ചെയ്ത് സർവിസ് ആരംഭിക്കും. കൂടുതൽ ട്രെയിൻ ഈ പാതയിൽ ഓടുന്നതോടെ റെയിൽവേ ഗേറ്റ് അധികസമയം അടച്ചിടുന്നത് ടൗണിൽ ഗതാഗതക്കുരുക്കിന് ഇടയാക്കും. മാർച്ചിന് മുമ്പ് സ്ഥലം ഏറ്റെടുത്ത് അടിപ്പാത പൂർത്തിയാക്കി വാഹനങ്ങൾ തിരിച്ചുവിടേണ്ടതുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story