Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവി.സിയുടെ വിവാദ...

വി.സിയുടെ വിവാദ നിയമനങ്ങൾ: സിൻഡിക്കേറ്റ്​ യോഗത്തിൽ ബഹളവും വാക്കേറ്റവ​ും

text_fields
bookmark_border
തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. പി.കെ. രാധാകൃഷ്ണ​െൻറ ഒൗദ്യോഗിക കാലാവധി ഇൗ മാസം 23ന് അവസാനിക്കാനിരിെക്ക, ചൊവ്വാഴ്ച അദ്ദേഹം അവസാനമായി പെങ്കടുത്ത സിൻഡിക്കേറ്റ് യോഗത്തിലും ബഹളവും വാക്കേറ്റവും. വി.സിയുടെ പ്രൈവറ്റ് സെക്രട്ടറി പി.എം. ഷാജിക്ക് വിരമിക്കുന്നതിന് ഒരാഴ്ച മുമ്പ് ചട്ടവിരുദ്ധമായി േജായൻറ് രജിസ്ട്രാറായി സ്ഥാനക്കയറ്റം നൽകുകയും വിരമിച്ചതിന് പിന്നാലെ പുനർനിയമനം നൽകുകയും ചെയ്ത വി.സിയുടെ നടപടിയാണ് സിൻഡിക്കേറ്റ് യോഗത്തിൽ രൂക്ഷമായ ഒച്ചപ്പാടിനിടയാക്കിയത്. വി.സിയുടെ നടപടിയെ അംഗങ്ങൾ ശക്തമായി എതിർത്തു. ഒടുവിൽ ഷാജിയുടെ സേവനം അവസാനിപ്പിക്കാനും അദ്ദേഹത്തിെനാപ്പവും അതിനുശേഷവും വി.സി നടത്തിയ മുഴുവൻ കരാർ നിയമനങ്ങളും റദ്ദാക്കാനും തീരുമാനിച്ചു. സർവകലാശാലയിലെ മുഴുവൻ കരാർ നിയമനങ്ങളും റദ്ദാക്കാതെ ഷാജിയുടെ പുനർനിയമനം മാത്രമായി റദ്ദാക്കരുതെന്ന് വി.സി ആവശ്യപ്പെെട്ടങ്കിലും യോഗം അംഗീകരിച്ചില്ല. കഴിഞ്ഞ യോഗത്തി​െൻറ മിനിട്സ് അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തോടെയാണ് യോഗം ആരംഭിച്ചത്. അംഗങ്ങളുടെ നിർദേശം സ്വീകരിച്ച് ആവശ്യമായ ഭേദഗതികൾ വരുത്തിയ ശേഷമാണ് മിനിട്സിന് അംഗീകാരം നൽകിയത്. വിഴിഞ്ഞം, മാറനല്ലൂർ ക്രൈസ്റ്റ് കോളജുകളിൽ പുതിയ കോഴ്സുകൾ അനുവദിക്കണമെന്ന ഹൈകോടതി ഡിവിഷൻ ബെഞ്ചി​െൻറ വിധിെക്കതിരെ സുപ്രീംകോടതിയെ സമീപിക്കാൻ യോഗം തീരുമാനിച്ചു. പരീക്ഷയും ഫലപ്രഖ്യാപനവും താളം തെറ്റാൻ കാരണം സിൻഡിക്കേറ്റി​െൻറ പരീക്ഷാ ഉപസമിതി യഥാസമയം വിളിച്ചുചേർക്കുന്നതിൽ വി.സി വീഴ്ച വരുത്തിയത് മൂലമാെണന്ന് അംഗങ്ങൾ കുറ്റപ്പെടുത്തി. പി.എച്ച്ഡി ബിരുദങ്ങൾ അംഗീകരിക്കേണ്ടത് സിൻഡിക്കേറ്റി​െൻറ ചുമതലയാണെന്നിരിക്കെ ബന്ധപ്പെട്ട ഉപസമിതിപോലും വിളിച്ചുചേർക്കാതെ താൽപര്യമുള്ളവർക്ക് മാത്രം വി.സി ബിരുദം നൽകുന്നതിൽ യോഗം അസംതൃപ്തി േരഖപ്പെടുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story