Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോടതിവിധിയുടെ മറവിൽ...

കോടതിവിധിയുടെ മറവിൽ അറിയുവാനും അറിയിക്കുവാനുമുള്ള അവകാശം നിഷേധിക്കരുത് –ബിന്ദു കൃഷ്ണ

text_fields
bookmark_border
കൊല്ലം: അറിയുവാനും അറിയിക്കുവാനുമുള്ള പൗര​െൻറ അവകാശം നിഷേധിക്കാൻ കോടതികളെ മറയാക്കരുതെന്ന് ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണ. കോടികളുടെ തട്ടിപ്പ് നടത്തിയവർ കോടതിവിധിയെ മറപിടിച്ച് സത്യങ്ങൾ മൂടിെവക്കാൻ ശ്രമിക്കുകയാണ്. മക്കളെ നേർവഴിയിലേക്ക് നയിക്കുന്നതിനുപകരം തട്ടിപ്പിനെ ന്യായീകരിക്കുകയും നിയമപരമായ ഒത്താശചെയ്ത് കൊടുക്കുകയും ചെയ്യുന്ന നടപടി നേതാക്കൾക്ക് ഭൂഷണമല്ലെന്നും ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണ പ്രസ്താവനയിൽ പറഞ്ഞു. കോടതിവിധികളുടെ തണലിൽ താൽക്കാലികമായി വിവരങ്ങൾ പുറത്തുവരാതിരിക്കാൻ കഴിയുമെങ്കിലും സത്യം എക്കാലത്തും മറച്ചുെവക്കൻ കഴിയില്ലെന്നും അവർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story