Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൊല്ലം എെൻറ പ്രിയനാട്...

കൊല്ലം എെൻറ പ്രിയനാട് –സുരാജ് വെഞ്ഞാറമൂട്

text_fields
bookmark_border
കൊല്ലം: ജന്മനാടായ തിരുവനന്തപുരത്തെക്കാൾ തനിക്ക് പ്രിയം കൊല്ലത്തോടാണെന്ന് നടൻ സുരാജ് വെഞ്ഞാറമൂട്. ചാപ്റ്റർ ഭരതപുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളോത്സവം കൊല്ലത്ത് നടക്കുമ്പോഴാണ് മിമിക്രി മത്സരത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്നത്. ചിത്രവും വാർത്തയും പത്രത്തി​െൻറ മുൻപേജിൽ അച്ചടിച്ചുവന്നത് എനിക്ക് അവിശ്വസനീയമായിരുന്നു. അതിനു മുമ്പ് മിമിക്രിയിൽ നിരവധി സമ്മാനങ്ങൾ ലിഭിച്ചിരുന്നെങ്കിലും പത്രങ്ങളിൽ വാർത്തകളൊന്നും വന്നിരുന്നില്ല. കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതൽ മിമിക്രി പരിപാടികൾ അവതരിപ്പിച്ചിട്ടുള്ളത്. ദേശീയ അവാർഡ് ലഭിച്ച സിനിമയുടെ ഷൂട്ടിങ് ലോക്കേഷനും കൂടുതലും കൊല്ലമായിരുന്നു. കൊല്ലം എ​െൻറ കർമമണ്ഡലമാണ്. മറക്കാനാകില്ല -സുരാജ് പറഞ്ഞു. ചാപ്റ്റർ ഭരതപുരസ്കാരം സിനിമ പ്രവർത്തകനും തിരക്കഥാകൃത്തുമായ എൽ.ടി. മറാട്ട് സമ്മാനിച്ചു. ഡയറക്ടർ ടി. മോഹനൻ അവാർഡ് തുക കൈമാറി. പ്രിൻസിപ്പൽ വിഷ്ണു ശ്രീകുമാർ സുരാജിനെ ആദരിച്ചു. ബിജുകാഞ്ചൻ സംസാരിച്ചു. തുടർന്ന്, ഭരത തിയറ്റേഴ്സി​െൻറ 'യക്ഷിയും ഇട്ടിക്കോരയും' എന്ന നാടകം അരങ്ങേറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story