Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2018 11:06 AM IST Updated On
date_range 6 Feb 2018 11:06 AM ISTസ്കൂൾ മാനേജ്മെൻറ് നടപടി പ്രതിഷേധാർഹം ^ഫ്രറ്റേണിറ്റി
text_fieldsbookmark_border
സ്കൂൾ മാനേജ്മെൻറ് നടപടി പ്രതിഷേധാർഹം -ഫ്രറ്റേണിറ്റി കൊല്ലം: ട്രിനിറ്റി ലിസിയം സ്കൂൾ 10ാം ക്ലാസ് വിദ്യാർഥിനി ഗൗരി നേഘയുടെ മരണത്തിൽ ആരോപണവിധേയരായ അധ്യാപികമാരുടെ സസ്പെൻഷൻ സ്കൂൾ മാനേജ്മെൻറ് പിൻവലിച്ചു ജോലിയിൽ പ്രവേശിപ്പിച്ച നടപടി പ്രതിഷേധാർഹമാണെന്ന് ഫ്രറ്റേണിറ്റി ജില്ല പ്രസിഡൻറ് എസ്.എം. മുഖ്താർ പ്രസ്താവനയിൽ പറഞ്ഞു. അധ്യാപികമാരുടെ പുനഃപ്രവേശനം സ്കൂൾ മാനേജ്മെൻറിെൻറ നേതൃത്വത്തിൽ കേക്ക് മുറിച്ചു ആഘോഷിച്ചത് കേരളീയ സമൂഹത്തിന് നിരക്കാത്ത നടപടിയാണ്. സമാനമായ ഇത്തരം സംഭവങ്ങൾ ഉണ്ടായ സ്കൂളുകളിൽ കുറ്റക്കാരെ സംരക്ഷിക്കുന്ന സമീപനമാണ് മാനേജ്മെൻറിെൻറയും പൊലീസിെൻറയും ഭാഗത്തുനിന്നുമുണ്ടാകുന്നത്. ഇതു സർക്കാർ ഗൗരവത്തോടെ കാണണം. ഗൗരിയുടെ കുടുംബത്തിനോെടാപ്പം നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ ഫ്രറ്റേണിറ്റി മൂവ്മെൻറ് നിലകൊള്ളുമെന്നും എസ്.എം. മുഖ്താർ പറഞ്ഞു. പ്രതിബന്ധങ്ങളെ അക്ഷരങ്ങള്‍ കൊണ്ട് പ്രതിരോധിക്കുക എഴുത്തുകാരെൻറ കടമ -ചന്ദ്രമതി കൊല്ലം: ഒരോ കാലഘട്ടത്തിലും ഉയരുന്ന പ്രതിബന്ധങ്ങളെ അക്ഷരങ്ങള്‍ കൊണ്ട് പ്രതിരോധിക്കുകയാണ് എഴുത്തുകാരെൻറ കടമയെന്ന് കഥാകാരി ചന്ദ്രമതി പറഞ്ഞു. കേരള സര്‍വകലാശാല സംഘടിപ്പിച്ച എട്ടുമുടി സാഹിത്യക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മറ്റാരും സംരക്ഷിക്കാന്‍ ഇല്ലാത്തതിനാല്‍ മലയാളഭാഷയെ സ്‌നേഹിക്കാന്‍ നമ്മള്‍ തയ്യാറാകണം. കഥ എഴുതുക അത്ര എളുപ്പമുള്ള ഒന്നല്ല. സങ്കീര്‍ണമായ വഴികളിലൂടെ സഞ്ചരിച്ചാണ് കഥ പിറവിയെടുക്കുന്നത്. ചങ്ങലകളുടെ കുരുക്കുകള്‍ ഇല്ലാതെയും സ്വതന്ത്രമായും എഴുതാന്‍ അവസരം ഉണ്ടാകണം. സാഹിത്യം പ്രതിരോധമായി മാറണം. എെൻറ പ്രതികരണങ്ങളാണ് കഥകളിലേറെയും. പ്രശസ്ത എഴുത്തുകാരന്‍ ഹെമിങ് വേയുടെ ആറ് വരികളാണ് ലോകത്തെ ഏറ്റവും വലിയ ചെറുകഥ. വായന നശിക്കാത്തവരായി മാറാന്‍ നമ്മള്‍ അറിയുകയും നല്ല വായനക്കാരാവുകയും വേണം. പകര്‍ത്തെഴുത്തുകളോ ഫോട്ടോ കോപ്പിയോ ആകാന്‍ പാടില്ലാത്ത കഥകള്‍ ഉണ്ടാകണം. സഞ്ചാരം, സാഹിത്യം, സംവാദം തുടങ്ങിയവ കഥയെഴുത്തിന് അനിവാര്യമാണ്. ഒരു രചനയും വിവരിച്ചുനല്‍കരുതെന്നും ചന്ദ്രമതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story