Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2018 11:02 AM IST Updated On
date_range 6 Feb 2018 11:02 AM ISTജലക്ഷാമം രൂക്ഷം; നിയമം ലംഘിച്ച് കിണർ കുഴിക്കാൻ ഇതരസംസ്ഥാനക്കാരെത്തുന്നു
text_fieldsbookmark_border
പുനലൂർ: കടുത്തവേനലിൽ പലയിടത്തും ജലക്ഷാമം അനുഭവപ്പെട്ട് തുടങ്ങിയതോടെ കുഴൽക്കിണർ ഉണ്ടാക്കാൻ ഇതരസംസ്ഥാനെത്ത കുഴൽക്കിണർ യൂനിറ്റുകൾ സംസ്ഥാനത്ത് എത്തിത്തുടങ്ങി. സംസ്ഥാനത്ത് കുഴൽക്കിണർ നിർമിക്കാൻ നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതെല്ലാം കാറ്റിൽപറത്തിയാണ് തമിഴ്നാട്, ആന്ധ്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് ദിവസവും നിരവധി ബോർവെൽ യൂനിറ്റുകൾ ഇവിടെ എത്തുന്നത്. ആര്യങ്കാവ് ചെക്പോസ്റ്റ് വഴി അടുത്ത ദിവസങ്ങളിലായി ദിവസവും രണ്ടും മൂന്നും യൂനിറ്റ് എത്തുന്നുണ്ട്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ കുഴൽക്കിണർ നിർമിക്കുന്നതിന് ശക്തമായ എതിർപ്പുണ്ട്. കിണർ നിർമാണവുമായി ബന്ധപ്പെട്ട് നാട്ടിെല ആളുകളെ കൂടെ നിർത്തിയാണ് കുഴൽക്കിണർ നിർമാണ യൂനിറ്റുകാർ പുതിയ കിണറിന് ഉപഭോക്താക്കളെ കണ്ടെത്തുന്നത്. ഓരോ ഉപഭോക്താവിനെ കെണ്ടത്തുന്നതിനും ഇവർക്ക് കമീഷൻ നൽകുന്നുണ്ട്. സർക്കാർ സംബന്ധമായ രേഖകളെല്ലാം തങ്ങൾ ശരിയാക്കി നൽകാമെന്ന് ഉറപ്പു നൽകിയാണ് പുതിയ കിണർ സ്ഥാപിക്കുന്നത്. ഭൂഗർഭ ജലവിഭവ വകുപ്പിെൻറ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ളതാണ് മിക്ക യൂനിറ്റുകളും. വൻതുക മുടക്കി കിണർ നിർമിക്കുന്ന പലയിടത്തും പിന്നീട് വെള്ളം ലഭിക്കാതെ കിണറുകൾ ഉപയോഗശൂന്യമാകുന്നുണ്ട്. ഈ സന്ദർഭങ്ങളിൽ കിണർ സ്ഥാപിച്ചവരെ കണ്ടെത്താൻ കഴിയാതെ ആളുകൾ കബളിപ്പിക്കലിനും ഇരയാകുന്നു. ബി. ഉബൈദുഖാൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story