Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബജറ്റ്​ കശുവണ്ടി...

ബജറ്റ്​ കശുവണ്ടി മേഖലയെ അവഗണിച്ചു ^ആർ.എസ്​.പി

text_fields
bookmark_border
ബജറ്റ് കശുവണ്ടി മേഖലയെ അവഗണിച്ചു -ആർ.എസ്.പി കൊല്ലം: സംസ്ഥാന ബജറ്റ് കശുവണ്ടി മേഖലയെ അവഗണിച്ചതായി ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് പറഞ്ഞു. അടഞ്ഞുകിടക്കുന്ന ഫാക്ടറികൾ തുറക്കാൻ നിർദേശമില്ല. മൂന്ന് ലക്ഷം തൊഴിലാളികൾ പണിയെടുക്കുന്ന കശുവണ്ടി മേഖലയിൽ പതിനാലായിരത്തോളം തൊഴിലാളികൾ മാത്രമാണ് പൊതുമേഖലയുടെ കീഴിലുള്ളത്. നാനൂറിൽപരം ഫാക്ടറികൾ പൂട്ടിക്കിടക്കുന്നത് കണ്ടില്ലെന്ന് നടിക്കുകയാണ് സംസ്ഥാന സർക്കാർ -അദ്ദേഹം പറഞ്ഞു. 'ഫാഷിസ്റ്റ് അതിക്രമങ്ങളെ സാഹോദര്യത്തിലൂടെ പ്രതിരോധിക്കണം' കൊല്ലം: രാജ്യത്ത് വളർന്നുവരുന്ന ഉന്മൂലന പ്രത്യയശാസ്ത്ര അതിക്രമങ്ങളെ ജാതിമത കക്ഷി ഭേദമന്യേ സാഹോദര്യത്തിലൂടെ ചെറുത്ത് തോൽപിക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി അനീഷ് യൂസുഫ് പറഞ്ഞു. സോളിഡാരിറ്റി ജില്ല പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് ഇ.കെ. സുജാദ് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി സലാഹുദ്ദീൻ, സെക്രട്ടറിമാരായ തൻസീർ ലത്തീഫ്, എം. റിജുഖാൻ, അബുല്ലൈസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story