Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്​ത്രീ സുരക്ഷക്ക്​...

സ്​ത്രീ സുരക്ഷക്ക്​ ദില്ലി മാതൃകയിൽ നിയമം നിർമിക്കണം –ഋഷിരാജ് സിങ്

text_fields
bookmark_border
കൊല്ലം: സ്ത്രീകളുടെ സുരക്ഷക്കായി കേരളത്തിലും ദില്ലി മാതൃകയിൽ നിയമനിർമാണം നടത്തണമെന്ന് സംസ്ഥാന എക്സൈസ് കമീഷണർ ഋഷിരാജ് സിങ്. ചാപ്റ്റർ സർഗോത്സവത്തി​െൻറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദില്ലിയിൽ സ്ത്രീകൾക്ക് സുരക്ഷക്കായി കൈയിൽ കത്തിയും മുളക്പൊടി സ്േപ്രയും കൊണ്ടുനടക്കാൻ നിയമമുണ്ട്. ഇത് കേരളത്തിലും നടപ്പാക്കണം. സ്വയം കരുതലും പ്രതിരോധവുമാണ് പ്രധാനം. ഇതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പെൺകുട്ടികൾക്ക് ആക്രമണങ്ങളെ തടയുന്നതിനും സ്വയം പ്രതിരോധിക്കുന്നതിനുമുള്ള പരിശീലനം നൽകണം. ഗോൾഡ്മെഡലുകൾ ആർക്കും ജോലി നൽകില്ല. പഠനവും വായനയും ലക്ഷ്യബോധവുമാണ് പ്രധാനം. പൊലീസ് ഉദ്യോഗസ്ഥരുള്ള കുടുംബത്തിൽ ജനിച്ചതുെകാണ്ടല്ല ഐ.പി.എസ് നേടിയത്. അത് നേടണമെന്ന ലക്ഷ്യത്തി​െൻറ അടിസ്ഥാനത്തിൽ ദിവസം 15 മണിക്കൂറുകളോളം പഠിച്ചിട്ടുണ്ട്. പഠനത്തോടൊപ്പം മാനവിക വിഷയങ്ങളിലും അനുഭവങ്ങൾ കുട്ടികൾ നേടണം. നല്ല സാമൂഹിക നിർമിതിക്ക് അതാവശ്യമാണ്. ഡയറക്ടർ ടി. മോഹൻ അധ്യക്ഷത വഹിച്ചു. ശ്രീകുമാർ, അക്കാദമിക് പ്രിൻസിപ്പൽ വിഷ്ണു ശ്രീകുമാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story