Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 10:59 AM IST Updated On
date_range 5 Feb 2018 10:59 AM ISTഫ്രാൻസിലേക്ക് വിസ വാഗ്ദാനംചെയ്ത് കോടികൾ തട്ടി; രണ്ടുപേർ പിടിയിൽ
text_fieldsbookmark_border
*കരവാളൂർ പഞ്ചായത്തിൽനിന്ന് മാത്രം രണ്ടരക്കോടി രൂപയാണ് സംഘം തട്ടിയെടുത്തത് പുനലൂർ: ഫ്രാൻസിലേക്ക് ഫാമിലി വിസ നൽകാമെന്ന് പറഞ്ഞ് പലരിൽനിന്ന് കോടികൾ തട്ടിയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കരവാളൂർ തിരുവഴിമുക്ക് ചരുവിള പുത്തൻവീട്ടിൽ അജി, പത്തനാപുരം ഇടത്തറ ഷാനു നിവാസിൽ സാലമ്മ എന്നിവരാണ് പിടിയിലായത്. കരവാളൂർ പഞ്ചായത്തിൽനിന്ന് മാത്രം 25 പേരിൽനിന്ന് രണ്ടരക്കോടി രൂപയാണ് ഇവർ തട്ടിയെടുത്തത്. വിസ നൽകാമെന്ന് വാഗ്ദാനംചെയ്ത് ഒാരോരുത്തരിൽനിന്നും അഞ്ച് ലക്ഷം രൂപ വരെയാണ് ഇവർ വാങ്ങിയത്. പണം വാങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും വിസ നൽകാതെ ഇവർ മുങ്ങി നടക്കുകയായിരുെന്നന്ന് പുനലൂർ പൊലീസ് പറഞ്ഞു. മറ്റിടങ്ങളിൽ സമാന തട്ടിപ്പ് ഇവർ നടത്തിയിട്ടുണ്ടോ എന്നതും അന്വേഷിച്ചുവരുന്നു. ഇവരുടെ സ്വത്ത് വിവരം അന്വേഷിക്കുന്നുണ്ട്. പുനലൂർ സി.െഎ ബിനു വർഗീസ്, എസ്.െഎമാരായ ജെ. രാജീവ്, അയൂബ്ഖാൻ, എ.എസ്.െഎ രവീന്ദ്രൻ എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്. പരാതി നൽകാനെത്തിയ പിതാവിനെയും മകളെയും മർദിച്ച പൊലീസുകാരനെ സസ്പെൻഡ് ചെയ്തു പുനലൂർ: പരാതിനൽകാൻ സ്റ്റേഷനിലെത്തിയ പിതാവിനെയും മകളെയും മർദിച്ച പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. പുനലൂർ സ്റ്റേഷനിലെ സിവിൽ ഒാഫിസർ പ്രദീപിനെയാണ് റൂറൽ എസ്.പി സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടാണ് വെഞ്ചേമ്പ് പുതുവനവീട്ടിൽ അനിൽ ജോയി, മകൾ നിയ എന്നിവരെ മർദിച്ചത്. നെടുമലയിൽ ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാറിടിച്ചിരുന്നു. കാർ നിർത്താതെപോയി. പരിക്കേറ്റ ഇരുവരും സ്റ്റേഷനിലെത്തിയതായിരുന്നു. പരാതി പറയാൻ സി.െഎ ഒാഫിസിലേക്ക് പോകുേമ്പാൾ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രദീപ് മർദിച്ചെന്നാണ് പരാതി. സി.െഎ ബിനു വർഗീസിെൻറ അന്വേഷണ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story