Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശ്രീനാരായണ വേൾഡ്...

ശ്രീനാരായണ വേൾഡ് പാർലമെൻറ് അഹമ്മദാബാദിൽ

text_fields
bookmark_border
കൊല്ലം: ലോകത്തെമ്പാടുമുള്ള ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയായ കോൺഫെഡറേഷൻ ഓഫ് ശ്രീനാരായണ ഗുരു ഓർഗനൈസേഷൻസ് സമ്മേളനം 10, 11 തീയതികളിൽ അഹമ്മദാബാദ് സിറ്റിയിൽ നരോദയിലെ ശ്രീനാരായണ സെൻട്രൽ സ്കൂൾ ഒാഡിറ്റോറിയത്തിൽ നടക്കും. ലോകവ്യാപകമായി പ്രവർത്തിക്കുന്ന നൂറിൽപരം ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പ്രധാന ഭാരവാഹികൾ വേൾഡ് പാർലമ​െൻറിൽ സംബന്ധിക്കും. ശ്രീനാരായണ വേൾഡ് കൗൺസിൽ പ്രസിഡൻറ് കെ.ആർ.എസ്. ധരൻ (അഹമ്മദാബാദ് ശ്രീനാരായണ കൾചറൽ മിഷൻ പ്രസിഡൻറ്) അധ്യക്ഷത വഹിക്കും. കേരളം ഉൾപ്പെടെയുള്ള ഇരുപത് സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും അമേരിക്ക, സിംഗപ്പൂർ, ഇംഗ്ലണ്ട്, ഒമാൻ, ദുൈബ, അബൂദബി, ഷാർജ, കുവൈത്ത്, കാനഡ, ശ്രീലങ്ക തുടങ്ങിയ വിദേശരാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ ഉൾപ്പെടെ ഇരുന്നൂറിൽപരം ഭാരവാഹികൾ പങ്കെടുക്കുമെന്ന് ശ്രീനാരായണ വേൾഡ് കൗൺസിൽ അഡ്വൈസർ എസ്. സുവർണകുമാർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story