Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമരുതിമല ഇക്കോടൂറിസം...

മരുതിമല ഇക്കോടൂറിസം പാതിവഴിയിൽ ഉപേക്ഷിച്ചു; ലക്ഷങ്ങളുടെ നഷ്​ടം

text_fields
bookmark_border
വെളിയം: ഗ്രാമപഞ്ചായത്തിലെ മരുതിമല ഇക്കോടൂറിസം പാതിവഴിയിൽ ഉപേക്ഷിച്ചതിനാൽ സർക്കാറിന് ലക്ഷങ്ങളുടെ നഷ്ടം. 2010 ലാണ് നിർമാണം ആരംഭിച്ചത്. രണ്ട് വർഷത്തിനുള്ളിൽ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല. 37 ലക്ഷം രൂപയാണ് ആദ്യഘട്ടത്തിനായി ചെലവഴിച്ചത്. കെട്ടിടങ്ങൾ നിർമിക്കുകയും മലയിലേക്ക് വഴിവെട്ടുകയും ചെയ്തിരുന്നു. എന്നാൽ നിർമിച്ച കെട്ടിടം സാമൂഹികവിരുദ്ധർ ഭാഗികമായി അടിച്ച് തകർത്തു. ഇതി​െൻറ നഷ്ടം വെളിയം പഞ്ചായത്ത് തന്നെ വഹിക്കണമെന്നാണ് സർക്കാർ തീരുമാനം. എന്നാൽ പഞ്ചായത്തിന് തുക കണ്ടെത്താൻ കഴിയാതെവന്നു. വീണ്ടും കെട്ടിടം നശിപ്പിക്കപ്പെടാൻ സാധ്യയുള്ളതിനാൽ സുരക്ഷ ജീവനക്കാെരനെ നിയമിക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല. മലയിൽ നൂറോളം കുരങ്ങന്മാർക്ക് ഭക്ഷണത്തിനായി ആയിരം ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചതും സാമൂഹികവിരുദ്ധർ നശിപ്പിച്ചിട്ടുണ്ട്. എല്ലാവർഷവും മാർച്ച്- ഏപ്രിൽ മാസങ്ങളിൽ ഉണങ്ങിയ പുല്ലിന് തീപിടിച്ച് ഫലവൃക്ഷങ്ങളും കെട്ടിടങ്ങളും നശിക്കുന്നതും പതിവായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story