Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപുസ്തകവണ്ടി യാത്ര...

പുസ്തകവണ്ടി യാത്ര ജനകീയ ഉത്സവമായി

text_fields
bookmark_border
ആയൂർ: ചടയമംഗലം ഗവ. യു.പി സ്കൂളി​െൻറ നേതൃത്വത്തിൽ നടന്ന പുസ്തക സമാഹരണ യജ്ഞത്തി​െൻറ ഭാഗമായ മാറി. ജനകീയ സ്വീകരണം കടന്നൂരിൽ തുടങ്ങി. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡി. ജയകുമാർ ഉദ്ഘാടനം ചെയതു. ആനപ്പാറ, നെട്ടേത്തറ, കുരിയോട്, കുന്നുംപുറം, മാടൻനട, അക്കോണം, പള്ളിമുക്ക്, ചടയമംഗലം ജങ്ഷൻ എന്നിവിടങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി. ഈ കേന്ദ്രങ്ങളിൽ മിമിക്രി, മോണോ ആക്ട്, ഗാനം, ഒപ്പനപ്പാട്ട്, നാടൻപാട്ട്, സ്കിറ്റ് എന്നീ കലാ പ്രകടനങ്ങൾ നടന്നു. സീരിയൽ ആർട്ടിസ്റ്റുകൾ, അധ്യാപകർ, പൊലീസ് ഉദ്യോഗസ്ഥർ, കൈരളി ക്ലബ് പ്രവർത്തകർ, മാടൻനട ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകർ, നെട്ടേത്തറ, കടന്നൂർ പൗരസമിതി പ്രവർത്തകർ, തൂലിക ആർട്സ് സ്പോർട്സ് ക്ലബ്, സാമൂഹിക സാംസ്കാരിക രംഗത്തെ സംഘടനകളും വ്യക്തികളും പുസ്തകവണ്ടിക്ക് സ്വീകരണം നൽകി. ലൈബ്രറി പ്രവർത്തനം കൂടുതൽ വിപുലപ്പെടുത്തുമെന്നും പ്രദേശവാസികൾക്കും രക്ഷിതാക്കൾക്കും പുസ്തകം വായിക്കാൻ നൽകി ലൈബ്രറി പ്രവർത്തനം കൂടുതൽ മാതൃകാപരമാക്കുമെന്നും ഹെഡ്മിസ്ട്രസ് വി. പുഷ്പകുമാരി അറിയിച്ചു. വിവിധ കേന്ദ്രങ്ങളിൽ കെ. ശിവദാസൻ, ഡയറ്റ് പ്രിൻസിപ്പൽ ബാബുക്കുട്ടൻ, സാഹിത്യകാരൻ ആർ.എസ്. ദീപു, രാധാകൃഷ്ണപിള്ള, ബി. സുരേന്ദ്രൻ, വടക്കതിൽ നാസർ, ഡോ. സൈഫുദ്ദീൻ, വാർഡ് അംഗം സജീന, താര, റാഫി, പീരുമുഹമ്മദ്, കലാം സാർ, ഫുട്ബാളർ അജയൻ, സുശീലാമ്മ സുനിൽകുമാർ, കടയിൽ സലീം, ഷാജഹാൻ, സലീം മൗലവി എന്നിവർ സംസാരിച്ചു. പുസ്തകവണ്ടിക്ക് കൺവീനർ സംഗീതം എസ്.എസ്, സ്റ്റാഫ് സെക്രട്ടറി എ.എ. കബീർ, പി.ടി.എ പ്രസിഡൻറ് ജി.പി. ഹരികുമാർ, ജുമൈലത്ത് ബീവി, ജയൻ, അൻസാരി, ഹാരിസ്, പ്രതീഷ് കുമാർ, ഫെബിന, രജനി, നിർമല ജോൺ എന്നിവർ യാത്രക്ക് നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story