Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രതിഭാസംഗമം...

പ്രതിഭാസംഗമം നടത്തിപ്പിൽ അപാകതയെന്ന് പരാതി

text_fields
bookmark_border
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച പ്രതിഭാസംഗമം പരിപാടിയുടെ നടത്തിപ്പിൽ അപാകത ആരോപിച്ച് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. ആർ.എസ്.പി ജില്ല കമ്മിറ്റി അംഗം ആർ. ഷറഫുദ്ദീനാണ് പരാതി നൽകിയത്. കലാമത്സരങ്ങളിൽ വിജയികളെ നിർണയിച്ചതിലുള്ള അപകാതകൾ പരിഹരിച്ച്, മാനദണ്ഡങ്ങൾ പാലിച്ച് വിജയികളെ നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടതായി ഷറഫുദ്ദീൻ അറിയിച്ചു. റോഡരികിലെ ഉണക്കമരം മുറിക്കാൻ നടപടിയില്ല കുളത്തൂപ്പുഴ: അഞ്ചൽ- കുളത്തൂപ്പുഴ പാതയോരത്ത് അപകടഭീഷണി ഉയർത്തിനിൽക്കുന്ന ഉണക്കമരം മുറിച്ചുനീക്കാൻ നടപടിയില്ല. ചന്ദനക്കാവ് കവല കഴിഞ്ഞുള്ള വളവിൽ റോഡരികിൽ നിൽക്കുന്ന ഉണങ്ങിയ മാവാണ് യാത്രക്കാർക്ക് ഭീഷണിയായത്. കഴിഞ്ഞ ദിവസം നിയന്ത്രണം വിട്ടെത്തിയ വാഹനം മരത്തിലിടിച്ചതിനെ തുടർന്ന് ഉണങ്ങിനിന്ന ചില്ലകളിൽ ചിലത് നിലം പതിച്ചിരുന്നു. വേനൽ കടുക്കുകയും കിഴക്കൻ കാറ്റ് ശക്തി പ്രാപിക്കുകയും ചെയ്താൽ ഏതുനിമിഷവും മരമോ ചില്ലകളോ നിലംപൊത്താവുന്ന സ്ഥിതിവിശേഷമാണ്. ആഴ്ചകൾ മുമ്പ് ഓഖി ചുഴലിക്കാറ്റിനോടനുബന്ധിച്ച് ദുരന്തമുണ്ടായപ്പോൾ പാതയോരങ്ങളിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുനീക്കാൻ സർക്കാറും കലക്ടറും നിർദേശങ്ങൾ നൽകിയെങ്കിലും വിലപിടിപ്പുള്ള മരങ്ങൾ മാത്രം മുറിച്ചുനീക്കി അധികൃതർ പോവുകയായിരുന്നു. അതേസമയം, കുളത്തൂപ്പുഴ- അഞ്ചൽ പാതയോരത്ത് അപകടക്കെണികളായി നിരവധി മരങ്ങളുണ്ടെങ്കിലും അധികൃതർ ഇവയൊന്നും കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. കരുകോണിൽ വോളിബാൾ ടൂർണമ​െൻറ് തുടങ്ങി * തുടക്കം വനിത ടീമുകളുടെ മത്സരത്തോടെ അഞ്ചൽ: 30 വർഷങ്ങൾക്ക് മുമ്പ് പ്രദേശത്തെ വോളിബാൾ പ്രേമികൾ തുടങ്ങിെവച്ച മത്സരത്തി​െൻറ വീറും വികാരവും ചോരാതെ വീണ്ടും വോളിബാൾ പൂരം കരുകോൺ ഗ്രാമത്തിൽ. കരുകോൺ യൂത്ത് ഫ്രണ്ട്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് (വൈ.എഫ്.എ.സ്‌.സി) ​െൻറ ആഭിമുഖ്യത്തിൽ 31ാമത് അഖിലകേരള വോളിബാൾ മത്സരത്തിന് വേദിയാകുന്നത് കരുകോൺ ഫ്ലഡ്ലൈറ്റ് ഗ്രൗണ്ടാണ്. കേരളത്തിലെ പ്രമുഖ പ്രഫഷനൽ ടീമുകളാണ് മത്സരത്തിനെത്തുന്നത്. ഒപ്പം പ്രാദേശിക ടീമുകളുടെ മത്സരവും അരങ്ങേറും. ഇന്ത്യൻ വനിത വോളി ക്യാപ്റ്റൻ ടിജി രാജു ടൂർണമ​െൻറ് ഉദ്‌ഘാടനം ചെയ്തു. ക്ലബ് രക്ഷാധികാരി വർഗീസ് ചാക്കോ അധ്യക്ഷത വഹിച്ചു. ക്ലബ് സെക്രട്ടറി യഹിയ ഖാൻ സ്വാഗതം പറഞ്ഞു. അലയമൺ ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് എം. ഹംസ, ജില്ല പഞ്ചായത്ത്‌ അംഗം കെ.സി. ബിനു, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം സജീന ഷിബു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.എം. സാദിഖ്, സുനിൽദത്ത്, ആനി ജോയി, ടൂർണമ​െൻറ് കൺവീനർ അനിൽ പൊയ്കവിള എന്നിവർ സംസാരിച്ചു. വോളിബാൾ രംഗത്ത് മികച്ച സംഭാവനകൾ നൽകി 40 വർഷം പൂർത്തിയാക്കിയ കരുകോൺ നാസിയെ പഞ്ചായത്ത്‌ പ്രസിഡൻറ് പൊന്നാടയണിയിച്ച്‌ ആദരിച്ചു. ഉദ്ഘാടന ദിവസം നടന്ന വനിത വോളി പ്രദർശന മത്സരത്തിൽ ചങ്ങനാശ്ശേരി അസംപ്‌ഷൻ കോളജ് എം.ജി യൂനിവേഴ്സിറ്റിയുമായി ഏറ്റുമുട്ടി. പ്രഫഷനൽ ടീമുകളുടെ മത്സരത്തിൽ തൃപ്രയാർ വോളി അക്കാദമിയും കോട്ടയം സി.എം.എസ് കോളജും ഏറ്റുമുട്ടി. ഒന്നാം സെമി ഫൈനൽ ഫെബ്രുവരി ഏഴിനും രണ്ടാം സെമി എട്ടിനും നടക്കും. ഫൈനൽ മത്സരം സമാപന ദിവസമായ 10ന് നടക്കുമെന്ന് ടൂർണമ​െൻറ് കമ്മിറ്റി കൺവീനർ അനിൽ പൊയ്കവിള അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story