Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുളത്തൂപ്പുഴയടക്കം...

കുളത്തൂപ്പുഴയടക്കം ആറ്​ തടി ഡിപ്പോകളിൽ ഇനി ചന്ദനലേലവും

text_fields
bookmark_border
കൊല്ലം: കുളത്തൂപ്പുഴയടക്കം വനംവകുപ്പി​െൻറ ആറ് തടി ഡിപ്പോകളിൽ ചന്ദനലേലത്തിന് ക്രമീകരണമൊരുക്കും. നിലവിൽ മറയൂരിൽ മാത്രമുള്ള ചന്ദനമര േലലം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതി​െൻറ ഭാഗമായാണിത്. കുളത്തൂപ്പുഴക്ക് പുറമേ കോന്നി, വിട്ടൂർ, ചാലിയം, കണ്ണോത്ത്, പരപ്പ തടി ഡിപ്പോകളെയാണ് ചന്ദനത്തി​െൻറ ചില്ലറ വിൽപനക്കുള്ള അംഗീകൃത കേന്ദ്രങ്ങളായി അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കിയത്. കേരള വനനിയമപ്രകാരം ബന്ധപ്പെട്ട ജില്ലകളിലെ സാമൂഹികവനവത്കരണ വിഭാഗം അസി. ഫോറസ്റ്റ് കൺസർവേറ്റർമാെര ലേലത്തി​െൻറ അംഗീകൃത ഒാഫിസറായും ചുമതലപ്പെടുത്തി. സംസ്ഥാനത്തെ ചന്ദന വിൽപന പൂർണമായും വനംവകുപ്പി​െൻറ മറയൂർ ചന്ദന ഡിപ്പോയിലൂടെ വർഷത്തിൽ രണ്ടോ, മൂന്നോ ദിവസങ്ങളിൽ മാത്രമാണ് നടത്തുന്നത്. ഇ-ലേലം വഴിയുള്ള മറയൂരിലെ വ്യാപാരത്തിൽ ചെറിയ അളവിൽ ചന്ദനം വാങ്ങുന്നതിന് ബുദ്ധിമുട്ടുണ്ട്. പൊതുജനങ്ങൾക്കും ക്ഷേത്രങ്ങൾക്കും നിയമപരമായി ആവശ്യാനുസരം ചന്ദനം ലഭിക്കാത്ത സാഹചര്യവുമുണ്ടാവുന്നു. ചുരുങ്ങിയ ദിവസങ്ങളിൽ മാത്രം ലേലം നടക്കുന്നതുകൊണ്ടുള്ള മറ്റ് പ്രശ്നങ്ങളും വികേന്ദ്രീകൃത ചന്ദനലേലത്തിലൂടെ ഒഴിവാക്കാനാവുമെന്നാണ് വനംവകുപ്പി​െൻറ വിലയിരുത്തൽ. സർക്കാറി​െൻറ മറ്റ് തടി ഡിപ്പോകളിലേക്ക് ചന്ദന ലേലം വ്യാപിപ്പിക്കുന്നതിലൂടെ കൂടുതൽ ചില്ലറ വിൽപന സജീവമാക്കാനും വരുമാനം വർധിപ്പിക്കാനുമാവും. ഇതുസംബന്ധിച്ച പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ (ഫോറസ്റ്റ് ലാൻഡ് ആൻഡ് റിസോഴ്സസ്) ശിപാർശ പരിഗണിച്ചാണ് പുതിയ ഉത്തരവ്. വിൽപനക്കുമുമ്പ് പത്രപരസ്യം നൽകണമെന്നും നടപടിക്രമങ്ങൾ സുതാര്യമായിരിക്കണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. മറയൂരിൽ കഴിഞ്ഞമാസം നടന്ന ഒാൺലൈൻ ചന്ദനലേലത്തിൽ 34.527 ടൺ 22.69 കോടി രൂപക്കാണ് വിറ്റുപോയത്. എസ്. ഷാജിലാൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story