Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുരുക​െൻറ മരണം:...

മുരുക​െൻറ മരണം: മെഡിക്കൽ ബോർഡ് പ്രവർത്തനം നിലച്ചു

text_fields
bookmark_border
രേഖകൾ പൊലീസ് നൽകിയില്ലെന്ന് ബോർഡ് അംഗങ്ങൾ തിരുവനന്തപുരം: ചികിത്സ കിട്ടാതെ തമിഴ്നാട് സ്വദേശി മുരുകൻ മരിച്ച സംഭവത്തിൽ ഡോക്ടർമാർക്ക് വീഴ്ച സംഭവിച്ചോ എന്ന് കണ്ടെത്താൻ രൂപവത്കരിച്ച മെഡിക്കൽ ബോർഡി​െൻറ പ്രവർത്തനം നിലച്ചു. ആരോപണവിധേയമായ ആശുപത്രികൾ സന്ദർശിക്കാനോ ഡോക്ടർമാരുടെ മൊഴിയെടുക്കാനോ രൂപവത്കരിച്ച് രണ്ടുമാസം കഴിഞ്ഞിട്ടും മെഡിക്കൽ ബോർഡിന് കഴിഞ്ഞിട്ടില്ല. അതേസമയം, ബന്ധപ്പെട്ട രേഖകൾ പൊലീസ് നൽകാത്തതിനാലാണ് അന്വേഷണം വഴിമുട്ടിയതെന്നാണ് ബോർഡ് അംഗങ്ങളുടെ വാദം. ഹൈകോടതി നിർദേശപ്രകാരം ആരോഗ്യവകുപ്പ് സെക്രട്ടറിയാണ് ബോർഡ് രൂപവത്കരിച്ച് ഉത്തരവിറക്കിയത്. കോട്ടയം മെഡിക്കൽ കോളജിലെ ന്യൂറോ സർജൻ ഡോ. പി.കെ. ബാലകൃഷ്ണൻ, കോഴിക്കോട് മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ വിഭാഗം തലവൻ ഡോ. എം.പി. ശശി, കോട്ടയം, തൃശൂർ മെഡിക്കൽ കോളജുകളിലെ അനസ്തേഷ്യ വിഭാഗം മേധാവിമാരായ ഡോ. എ. ശോഭ, ഡോ.ജി. മായ എന്നിവരടങ്ങുന്ന സംഘത്തെയാണ് മുരുക​െൻറ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ കഴിഞ്ഞ നവംബർ 24ന് സർക്കാർ നിയോഗിച്ചത്. ഈ മെഡിക്കൽ ബോർഡി​െൻറ കണ്ടെത്തൽ പരിശോധിച്ചതിന് ശേഷമേ ആരോപണവിധേയരായ ഡോക്ടർമാർക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാവൂ എന്ന് ഹൈകോടതി നിർദേശം ഉണ്ടായിരുന്നു. എന്നാൽ, ഇതുവരെ ഒരുയോഗം കൂടാൻപോലും മെഡിക്കൽ ബോർഡിന് കഴിഞ്ഞിട്ടില്ല. മുരുകന് ചികിത്സ നിഷേധിച്ച തിരുവനന്തപുരം മെഡിക്കൽ കോളജ് ഉൾെപ്പടെ അഞ്ച് ആശുപത്രികളിൽ ഒരിക്കൽപോലും പോവുകയോ ബന്ധപ്പെട്ട രേഖകൾ പരിശോധിക്കുകയോ ചെയ്തിട്ടില്ല. ബോർഡിൽ കോഴിക്കോട് മെഡിക്കൽ കോളജിലെ ശസ്ത്രക്രിയവിഭാഗം തലവൻ ഡോ. എം.പി. ശശി അടക്കമുള്ളവരെ മാറ്റി എന്നാണ് വിവരം. 2017 ആഗസ്റ്റ് ഏഴിനാണ് തമിഴ്നാട് സ്വദേശി മുരുകൻ കൊല്ലം ഇത്തിക്കരക്ക് സമീപം വാഹനാപകടത്തിൽപ്പെടുന്നത്. കൊല്ലത്തെ അഞ്ച് സ്വകാര്യ ആശുപത്രികളിലും തിരുവനന്തപുരം മെഡിക്കൽ കോളജിലും മുരുകനെ എത്തിച്ചെങ്കിലും ചികിത്സ നിഷേധിക്കുകയായിരുന്നു. മെഡിക്കൽ ബോർഡി​െൻറ റിപ്പോർട്ട് വന്നാൽ മാത്രമേ പൊലീസിനും അന്വേഷണം പൂർത്തിയാക്കാനാകൂ. ഈ ബോർഡി​െൻറ കണ്ടെത്തലുകൾ ആരോപണ വിധേയരായ ഡോക്ടർമാർക്ക് നിർണായകമാകും. പിഴവുണ്ടെന്ന് കണ്ടെത്തിയാൽ അറസ്റ്റ് ഉൾപ്പെടെ നടപടികളിലേക്ക് പൊലീസ് കടക്കും. എന്നാൽ, ബോർഡി​െൻറ പ്രവർത്തനം നിലച്ചതിന് പിന്നിൽ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കമാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story